
80-കളിൽ ബോളിവുഡിനെ ഹരംകൊള്ളിച്ച ഗ്ലാമർഗേൾ, ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷം മടങ്ങിയെത്തിയ സീനത്ത് അമൻ പുതിയ തലമുറയ്ക്കിടയിൽ ശ്രദ്ധേയയായത് ഇൻസ്റ്റഗ്രാമിൽ പങ്കുവെയ്ക്കുന്ന പോസ്റ്റുകളിലൂടെയും അവരുടെ നിലപാടുകളിലൂടെയുമാണ്.
ഒരു കാലത്ത് സിനിമയിൽ നിറഞ്ഞുനിന്ന നായികയായിരുന്നിട്ടും സീനത്തിന്റെ ജീവിതം അത്ര സന്തോഷകരമായിരുന്നില്ല. രണ്ടുവിവാഹങ്ങൾ കഴിച്ചു രണ്ടും പരാജയം. ഇവയിൽ സീനത്തിനെ ഏറെ വേദനിപ്പിച്ചത് രണ്ടാം ഭർത്താവായ മസർ ഖാനോടൊപ്പമുള്ള ജീവിതമായിരുന്നു. 1985-ലാണ് മസർ ഖാനെ സീനത്ത് വിവാഹം കഴിക്കുന്നത്. എന്നാൽ വിവാഹം കഴിഞ്ഞ് കുറച്ചുനാളുകൾക്കുള്ളിൽ തന്നെ മസറിന് മറ്റൊരു യുവതിയുമായി അടുപ്പമുണ്ടെന്ന് സീനത്ത് മനസ്സിലാക്കി. അസ്വാരസ്യങ്ങൾ തുടങ്ങിയെങ്കിലും മസർ അസുഖബാധിതനായതിനെ തുടർന്ന് 13 വർഷത്തോളം ആ ബന്ധം നീണ്ടു. ഒടുവിൽ 1998-ൽ ഇരുവരും ബന്ധം വേർപ്പെടുത്തി. ഇപ്പോഴിതാ മസർ ഖാനുമായുള്ള വിവാഹബന്ധത്തിൽ താൻ നേരിട്ട അനുഭവങ്ങളെക്കുറിച്ച് സീനത്ത് അമൻ പഴയ ഒരഭിമുഖത്തിൽ പറഞ്ഞത് വീണ്ടും ചർച്ചയാവുകയാണ്.
വിവാഹം കഴിഞ്ഞ് ഒരു വർഷത്തിനു ശേഷം ഗർഭിണിയായിരിക്കുമ്പോൾ എൻ്റെ ഭർത്താവ് കൂടെയില്ലായിരുന്നു അദ്ദേഹത്തെയും അദ്ദേഹം പ്രണയത്തിലായിരുന്ന യുവതിയെ കുറിച്ചും മാസികകളിൽ വന്ന ലേഖനങ്ങളാണ് ഞാൻ കാണുന്നത്. അന്ന് ആ ബന്ധമവസാനിപ്പിച്ച് ഇറങ്ങി പോകണമെന്നു കരുതി. എന്നാല്‍ കുഞ്ഞിനെ ഓര്‍ത്തുമാത്രം അത് ചെയ്തില്ല.സീനത്ത് പറയുന്നു
ഉറക്കഗുളികൾക്കും പെയിൻകില്ലറുകൾക്കും അടിമയായിരുന്നു മസർ ഖാൻ എന്നും സീനത്ത് അമൻ പറയുന്നു. ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുമെന്നും വൃക്കകളെ ബാധിക്കുമെന്നും പലയാവർത്തി ഡോക്ടർമാർ ഉപദേശിച്ചിട്ടും ചെവിക്കൊള്ളാൻ മസർ തയ്യാറായിരുന്നില്ല. താനും മക്കളും മാറിമാറി അപേക്ഷിച്ചു. ചെയ്യില്ലെന്ന് ഉറപ്പുപറയും അടുത്ത നിമിഷം തന്നെ ആ ശീലം തുടരും. പേടിച്ചത് പോലെ തന്നെ സംഭവിച്ചു. അദ്ദേഹത്തിന്റെ വൃക്കകൾ തകരാറിലായി. അതിനുശേഷമാണ് ഞാൻ ബന്ധം അവസാനിപ്പിച്ച് അദ്ദേഹത്തിന്റെ ജീവിതത്തിൽ നിന്ന് ഇറങ്ങിപ്പോകുന്നത്.
അങ്ങനെ ഒരു തീരുമാനമെടുക്കാൻ ഞാൻ ഏറെ സമയമെടുത്തു. എന്നിട്ടും അദ്ദേഹത്തിനൊപ്പം നിൽക്കുക തന്നെ ചെയ്തു. സ്വയംരക്ഷയുടെ പ്രശ്‌നമായിട്ടുപോലും ആ ഇറങ്ങിപ്പോക്ക് എനിക്ക് കഠിനമായിരുന്നു. എന്നാൽ, ആ തീരുമാനത്തിനുള്ള ശിക്ഷ എനിക്ക് ലഭിച്ചു. മസറിന്റെ അമ്മയും സഹോദരിയും മുഴുവൻ സ്വത്തുക്കളും സ്വന്തമാക്കി. മസറിന്റെ മരണശേഷം അദ്ദേഹത്തിനവകാശപ്പെട്ട ഒരു നാണയത്തുട്ട് പോലും എനിക്ക് തന്നില്ല. എന്റെ മക്കളെ എന്നിൽ നിന്ന് അകറ്റുകയും ചെയ്തു. മസറിന്റെ മരണാനന്തരചടങ്ങുകളിൽ പങ്കെടുക്കാനോ അവസാനമായി ഒന്ന് കാണാനോ പോലും അനുവദിച്ചില്ലെന്നും സീനത്ത് പറയുന്നു.
Content Highlights: Zeenat Aman speaks about her marriage to Mazhar Khan.
Published: 09 Nov 2024, 06:05 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented