വാര്‍ത്താ റിപ്പോര്‍ട്ടിങ്ങിനിടെ ഉണ്ടാകുന്ന പല സംഭവങ്ങളും പലപ്പോഴും വാര്‍ത്തയായി മാറാറുണ്ട്. അതില്‍ ചിലതെല്ലാം രസകരമായ സംഭവങ്ങളാണെങ്കില്‍ മറ്റുചിലത് ഗൗരവമുള്ളവയുമാകും. ഇപ്പോഴിതാ ന്യൂസിലാന്‍ഡില്‍ നിന്നുള്ള വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

To advertise here,

ജെസിക്കാ ടൈസണ്‍ എന്ന 32-കാരിയായ മാധ്യമപ്രവര്‍ത്തകയാണ് വീഡിയോയിലുള്ളത്. ഇവര്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ പൊടുന്നനെ ഒരു കടല്‍ക്കാക്ക വന്ന് മുഖത്തിടിക്കുന്നതാണ് വീഡിയോയിലുള്ളത്. ഒരു നിമിഷം കൊണ്ടാണ് ഇതെല്ലാം സംഭവിച്ചത് എന്നതിനാല്‍ ശ്രദ്ധിച്ച് കണ്ടാല്‍ മാത്രമേ ഇത് മനസിലാകൂ.

Also Read: റിപ്പോർട്ടിങ്ങിനിടെ ഒമ്പതുകാരന്റെ അശ്ലീല കമന്റ്, ചിരിയോടെ പിതാവ്; വീഡിയോ പങ്കുവെച്ച് മാധ്യമപ്രവർത്തക

പക്ഷി മുഖത്തുവന്ന് ഇടിക്കുന്നതിന്റെ യഥാര്‍ഥ വീഡിയോയും മനസിലാകാനായി വേഗത കുറച്ചുള്ള സ്ലോ മോഷന്‍ വീഡിയോയും കൂട്ടിച്ചേര്‍ത്ത് ജെസിക്ക തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. 'ഈ പക്ഷിക്ക് കണ്ണട വേണം' എന്ന അടിക്കുറിപ്പോടെയാണ് ജെസീക്ക വീഡിയോ പോസ്റ്റ് ചെയ്തത്. 'നിങ്ങള്‍ ജോലി ചെയ്യാന്‍ ശ്രമിക്കുന്നു, പക്ഷേ പ്രകൃതിക്ക് മറ്റുചില പദ്ധതികളുണ്ടായിരുന്നു' എന്ന് വീഡിയോയ്ക്ക് മുകളിലും ജെസീക്ക കുറിച്ചു.

കടല്‍ക്കാക്ക മനഃപൂര്‍വം ജെസീക്കയുടെ മുഖത്തുവന്ന് ഇടിക്കുകയായിരുന്നില്ല. പറക്കുന്നതിനിടെ ശക്തമായ കാറ്റ് വീശിയതോടെ കടല്‍ക്കാക്കയുടെ നിയന്ത്രണം നഷ്ടമായാണ് അപകടം സംഭവിച്ചത്. ഒറ്റനോട്ടത്തില്‍ തമാശയായി തോന്നാമെങ്കിലും ഇടിയുടെ ആഘാതത്തില്‍ ജെസീക്കയുടെ ഇടതുകണ്ണിന് മുകളിലായി മുറിവുണ്ടായി.

Also Read: 'ബോഡി ഷെയ്മിങ്' പരാമര്‍ശം: മാധ്യമപ്രവര്‍ത്തകനെതിരെ പരാതി നല്‍കി നടി ലക്ഷ്മി മഞ്ചു

കടല്‍ക്കാക്ക വന്നിടിച്ചതിന് പിന്നാലെ ജെസീക്ക മുഖം പൊത്തിനില്‍ക്കുന്നത് വീഡിയോയില്‍ കാണാം. തന്റെ കണ്ണിന് പരിക്ക് പറ്റിയെന്ന് അവര്‍ പറയുമ്പോള്‍ ഓടിവന്ന ഒപ്പമുണ്ടായിരുന്നയാള്‍ രക്തം വരുന്നുണ്ടെന്ന് ജെസീക്കയോട് പറയുന്നതും വീഡിയോയില്‍ കാണാം. രക്തമൊലിക്കുന്ന മുഖത്തോടെയുള്ള മിറര്‍ സെല്‍ഫിയും ജെസീക്ക വീഡിയോയില്‍ ചേര്‍ത്തിട്ടുണ്ട്.