വിംബിൾഡൺ പുരുഷ സിംഗിൾസ് ട്രോഫി സൂക്ഷിച്ച് നോക്കിയാൽ ഒരു കൈതച്ചക്ക കാണാം. എന്നാൽ, ഈ ഫലം എന്തുകൊണ്ട് ടെന്നിസിലെ ഏറ്റവും പ്രശസ്തമായ ട്രോഫിയിൽ സ്ഥാനം പിടിച്ചു എന്നതിന് ആർക്കും വ്യക്തമായ ഉത്തരമില്ല.19-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ വിംബിൾഡൺ ചാമ്പ്യൻഷിപ്പ് ആരംഭിച്ചപ്പോൾ, പൈനാപ്പിൾ അപൂർവവും വിലകൂടിയതുമായ ഭക്ഷണമായിരുന്നു എന്നതാണ് നിലവിലുള്ള ഏറ്റവും സ്വീകാര്യമായ വിശദീകരണം.
1492-ൽ ക്രിസ്റ്റഫർ കൊളംബസ് അമേരിക്കൻ ഭൂഖണ്ഡത്തിൽനിന്ന് പൈനാപ്പിൾ യൂറോപ്പിലേക്ക് കൊണ്ടുവന്നെങ്കിലും, 1900-കളുടെ തുടക്കത്തിൽ ഹവായിയിൽ വാണിജ്യ ഉൽപ്പാദനം ആരംഭിക്കുന്നതുവരെ ഇത് യൂറോപ്പിൽ ഇറക്കുമതി ചെയ്യാനോ കൃഷി ചെയ്യാനോ ചിലവേറയായിരുന്നു. പൈനാപ്പിൾ വിളമ്പുന്നത് സാമൂഹിക പദവിയുടെ സൂചനയായിരുന്നു.
ട്രോഫിയുടെ ചരിത്രം
നിലവിലെ പുരുഷ സിംഗിൾസ് ട്രോഫി മൂന്നാമത്തെ പതിപ്പാണ്. ആദ്യത്തെ ട്രോഫി, 'ദി ഫീൽഡ് കപ്പ്' എന്ന പേര് നൽകിയത് 'ദി ഫീൽഡ്' പത്രമാണ്. 1881-83 വർഷങ്ങളിൽ തുടർച്ചയായി മൂന്ന് തവണ ഫൈനൽ ജയിച്ച വില്യം റെൻഷോ ഇത് സ്ഥിരമായി നേടി. രണ്ടാമത്തെ ട്രോഫിയായ 'ചലഞ്ച് കപ്പ്' 1886 വരെ റെൻഷോ തന്നെ സ്വന്തമാക്കി. അക്കാലത്ത് (1921 വരെ) നിലവിലെ ചാമ്പ്യൻ 'ചലഞ്ച് റൗണ്ട്' എന്ന ഒരു മത്സരം മാത്രമാണ് കളിച്ചിരുന്നത്.
ട്രോഫിയുടെ വിശദാംശങ്ങൾ
വെള്ളി കൊണ്ട് നിർമിച്ച ഈ ട്രോഫി 18 ഇഞ്ച് (46 സെ.മീ) ഉയരമുണ്ട്. 'ദി ഓൾ ഇംഗ്ലണ്ട് ലോൺ ടെന്നിസ് ക്ലബ് സിംഗിൾ ഹാൻഡഡ് ചാമ്പ്യൻഷിപ്പ് ഓഫ് ദി വേൾഡ്' എന്ന് ഇതിൽ ആലേഖനം ചെയ്തിട്ടുണ്ട്. 1877-ൽ ആദ്യ ചാമ്പ്യനായ സ്പെൻസർ ഗോർ മുതലുള്ള എല്ലാ വിജയികളുടെയും പേര് ട്രോഫിയിൽ കൊത്തിവച്ചിട്ടുണ്ട്. 2009 മുതൽ സ്ഥലപരിമിതി കാരണം, പുതിയ ചാമ്പ്യന്മാരുടെ പേര് ട്രോഫി വെക്കുന്നതിൻ്റെ ചുവടെ മറ്റൊരു ബാൻഡിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 1949 മുതൽ എല്ലാ വിജയികൾക്കും ട്രോഫിയുടെ ഒരു ചെറിയ പകർപ്പ് സ്വന്തമായി നൽകുന്നു. ആദ്യത്തെ ഫീൽഡ് കപ്പ് ഇപ്പോൾ വിംബിൾഡൺ ലോൺ ടെന്നിസ് മ്യൂസിയത്തിലാണ് പ്രദർശിപ്പിച്ചിരിക്കുന്നത്. എന്നാൽ, രണ്ടാമത്തെ ട്രോഫി എവിടെയാണെന്നത് അജ്ഞാതമാണ്.
Content Highlights: Discover the intriguing story behind the pineapple atop the Wimbledon trophy
Published: 27 Jul 2025, 11:41 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented