ആവശ്യമായ സാധനങ്ങൾ:
പൈനാപ്പിൾ : ഒരു ചെറുത്

To advertise here,

കടലമാവ് : മുക്കാൽ കപ്പ്

അരിപ്പൊടി : ഒരു ടേബിൾസ്പൂൺ

മഞ്ഞൾപ്പൊടി : അര ടീസ്പൂൺ

ബേക്കിംഗ് സോഡ : ഒരു നുള്ള്

ഉപ്പ്, വെളിച്ചെണ്ണ : ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:
പൈനാപ്പിൾ ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക.

വെളിച്ചെണ്ണ ഒഴികെയുള്ള ചേരുവകൾ ഒരു പാത്രത്തിൽ എടുത്ത് ആവശ്യത്തിന് വെള്ളം ചേർത്ത് ഇളക്കി മാവുരൂപത്തിൽ ആക്കുക.

മുറിച്ചുവച്ചിരിക്കുന്ന പൈനാപ്പിളുകൾ ഈ മാവിൽ മുക്കി വെളിച്ചെണ്ണയിൽ പൊരിച്ചെടുത്തോളൂ. പൈനാപ്പിൾ ബജി റെഡി.