
പലതരത്തിലുള്ള ആഡംബര വിവാഹങ്ങള്‍ക്കും നമ്മള്‍ സാക്ഷിയാകാറുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍, വ്യത്യസ്ത തീമുകളില്‍ ഇത്തരം വിവാഹങ്ങള്‍ നടക്കാറുണ്ട്. എന്നാല്‍ നമ്മളെ അദ്ഭുതപ്പെടുത്തുന്ന, കഥയില്‍ വായിച്ചറിഞ്ഞതുപോലെയുള്ള ഒരു വിവാഹമാണ് സ്വിറ്റ്‌സര്‍ലന്‍ഡിലെ സെര്‍മാറ്റില്‍ നടന്നത്. സ്വര്‍ഗസമാനമായ ഒരു വിവാഹാഘോഷം.
മഞ്ഞിന്റെ പശ്ചാത്തലത്തില്‍, സമുദ്രനിരപ്പില്‍ നിന്ന് 2727 മീറ്റര്‍ ഉയരത്തില്‍വെച്ച് നടന്ന വിവാഹത്തിലൂടെ റേസര്‍ ഡാരന്‍ ല്യൂയിങ്ങും ലൂസി ല്യൂയിങ്ങും ജീവിതത്തില്‍ ഒരുമിച്ചു. മഞ്ഞുമൂടിയ മലനിരകളില്‍ അതിമനോഹരമായ പൂക്കള്‍കൊണ്ടാണ് വിവാഹവേദി അലങ്കരിച്ചത്.
ഒരു കൂറ്റന്‍ ഐസ് ക്യൂബിനുള്ളില്‍ വെള്ള ഗൗണ്‍ ധരിച്ച് വധു പ്രത്യക്ഷപ്പെട്ടതുമുതല്‍ ആകാശത്ത് ഒരു പറവയായി പറന്ന ഒരു കലാകാരന്‍ നടത്തിയ പ്രകടനങ്ങള്‍ ഉള്‍പ്പെടെ ഒരുപാട് അദ്ഭുതക്കാഴ്ച്ചകള്‍ ഈ വിവാഹത്തിനുണ്ടായിരുന്നു. വലിയ ഫ്‌ളോറല്‍ ഡിസൈനുള്ള ഗൗണ്‍ അണിഞ്ഞ പെണ്‍കുട്ടികള്‍ മനോഹാരമായി വയലിന്‍ വായിച്ചു. ഐസില്‍ നിന്ന് നിര്‍മിച്ചതുപോലെ തോന്നിക്കുന്ന സുതാര്യമായ വയലിനുകളാണ് ഇവരുടെ കൈയിലുണ്ടായിരുന്നത്. അതിഥികള്‍ക്ക് ഇരിക്കാനുള്ള കസേരകളും ഇത്തരത്തില്‍ ഗ്ലാസ്‌പോലെ തോന്നിക്കുന്നതായിരുന്നു.
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ഉള്‍പ്പെടെ അമ്പതില്‍ താഴെ അതിഥികളാണ് വിവാഹത്തില്‍ പങ്കെടുത്തത്. ഡേവിഡ് ബാസ്റ്റിയനോനിയെന്ന വെഡ്ഡിങ് ഫോട്ടോഗ്രാഫറാണ് ഈ അദ്ഭുത നിമിഷങ്ങള്‍ കാമറയില്‍ പകര്‍ത്തിയത്. ഐസ് ക്യൂബ് ആകൃതിയിലുള്ള ഫോട്ടോ ബൂത്തിലാണ് വരന്റേയും വധുവിന്റേയും പ്രണയനിമിഷങ്ങള്‍ പകര്‍ത്തിയത്. വരെന കാത്ത് വധു ഐസ് ക്യൂബിനുള്ളില്‍ നില്‍ക്കുന്നതും ഇരുവരും അതിനുള്ളില്‍വെച്ച് ചുംബിക്കുന്നതുമെല്ലാം ചിത്രങ്ങളിലുണ്ട്.
വിവാഹത്തിന്റെ കണ്‍സപ്റ്റിനും പ്ലാനിങ്ങിനും പിന്നില്‍ ടെഹിയ നാര്‍വെല്‍ എന്ന കമ്പനിയാണ്. നീലയും വെള്ളയും പൂക്കളാല്‍ മനോഹരമായ വേദി അണിയിച്ചൊരുത്തിയത് ഐ ആം ഫ്‌ളവന്‍ എന്ന കമ്പനിയാണ്. കനത്ത മഞ്ഞുവീഴ്ച്ചയും പ്രതികൂല കാലാവസ്ഥയുമെല്ലാം മറികടന്നാണ് വേദിയുടെ ഡിസൈന്‍ പൂര്‍ത്തിയാക്കിയത്.
Content Highlights: wild snow globe wedding with giant ice blocks in switzerland
Published: 21 Apr 2024, 03:28 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented