
അംബാനി കുടുംബത്തിലെ മരുമകൾ രാധിക മെർച്ചൻ്റിന്റെ ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം. അടുത്ത സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തിലാണ് അംബാനി കുടുംബത്തിലെ തൻ്റെ ആദ്യ ജന്മദിനം രാധിക ആഘോഷിച്ചത്. ബുധനാഴ്ച രാത്രി അംബാനി കുടുംബത്തിൻ്റെ മുംബൈയിലെ കൊട്ടാരസമാനമായ വസതിയായ ആന്റിലിയയിലായിരുന്നു ആഘോഷം. കുടുംബാംഗങ്ങളെ കൂടാതെ ജാൻവി കപൂർ, എം.എസ്. ധോനി, അനന്യ പാണ്ഡെ, സുഹാന, ആര്യൻ ഖാൻ, ഓറി, രൺവീർ സിങ് എന്നിവരുൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തു.
ചടങ്ങിനിടെ രാധിക നൽകിയ കേക്ക് ഭർതൃസഹോദരൻ ആകാശ് അംബാനി നിരസിച്ചതാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചാ വിഷയം. പിറന്നാൾ പാർട്ടിയിൽ നിന്നുള്ള ഒരു വീഡിയോയിൽ രാധിക മർച്ചന്റ് കേക്ക് മുറിക്കുന്നതും ഭർത്താവിനും കുടുംബാംഗങ്ങൾക്കും നൽകുന്നത് വ്യക്തമാണ്. ഭർത്താവ് അനന്ത് അംബാനിക്കും കുടുംബത്തിലെ മറ്റ് അംഗങ്ങൾക്കും രാധിക കേക്ക് നൽകുന്നുണ്ട്. റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയും രാധികയുടെ മാതാപിതാക്കളായ ഷൈലയും വീരേൻ മർച്ചൻ്റും കേക്ക് സ്വീകരിക്കുന്നുണ്ട്. എന്നാൽ അനന്തിന്റെ സഹോദരൻ ആകാശ് അംബാനി അവർ വാഗ്ദാനം ചെയ്ത കേക്ക് കഴിക്കാൻ വിസമ്മതിച്ചു.
രാധിക നൽകിയ കേക്ക് കഴിക്കാൻ വിസമ്മതിച്ചതിന് ആകാശ് അംബാനി അത് കുടുംബത്തിലെ മുതിർന്ന അംഗമായ കോകിലാബെൻ അംബാനിക്ക് നൽകാനാണ് പറയുന്നത്. ആദ്യം കോകിലാബെൻ അംബാനിക്ക് കേക്ക് നൽകണമെന്ന് ആകാശ് അംബാനി രാധികയോട് ആവശ്യപ്പെട്ടു എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
Content Highlights: Why Akash Ambani refused cake from birthday girl Radhika Merchant
Published: 18 Oct 2024, 07:35 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented