കാസർകോട്: റവന്യൂ മന്ത്രിയുടെ സ്റ്റാഫ് സെക്രട്ടറിമാരിൽ സഭ നിർദേശിച്ചയാളെ നിയമിച്ചതിന് മന്ത്രിയോട് പരസ്യമായി നന്ദി പറഞ്ഞ് തലശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. റവന്യൂ വകുപ്പിൽ നിങ്ങൾക്ക് സ്വീകാര്യനായ ആരെയും നിർദേശിച്ചോളൂ, അവരെ എടുത്തിരിക്കുമെന്ന് മന്ത്രി ഉറപ്പു നൽകിയിരുന്നു. നൽകിയ ഉറപ്പ് മന്ത്രി പാലിച്ചുവെന്ന് പാംപ്ലാനി പറഞ്ഞു. ഭൂപ്രശ്‌നങ്ങളിൽ ഇടപെടാൻ സഭയ്ക്ക് ഇപ്പോൾ സാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി എ പി അനിൽ കുമാർ വേദിയിലുള്ളപ്പോഴായിരുന്നു മാർ ജോസഫ് പാംപ്ലാനിയുടെ പ്രതികരണം. വെള്ളരിക്കുണ്ടിൽ ജെൻസീ അതിരൂപതാ യുവജനദിനാഘോഷത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം
ആർച്ച് ബിഷപ്പിന്റെ വാക്കുകൾ,
കേരളത്തിലെ മന്ത്രിമാരിൽ നമുക്ക് ഏറ്റവും സംലഭ്യനും മലയോര കർഷകരുടെ ഏതൊരു ആവശ്യത്തോടും ഏറ്റവും അനുഭാവപൂർവ്വം സംവദിക്കുകയും ചെയ്യുന്ന മന്ത്രിയാണ് നമ്മുടെ എ.പി അനിൽ കുമാർ. ഞങ്ങൾ മെത്രാന്മാർ അദ്ദേഹത്തെ കാണാൻ ചെന്നപ്പോൾ ഞാൻ പറയുകയുണ്ടായി ഞങ്ങളുടെ നാട്ടിലെ ഭൂമി പ്രശ്‌നങ്ങളൊക്കെയും പരിഹരിക്കാൻ വേണ്ടി സാറിന്റെ സ്റ്റാഫിൽ ഞങ്ങളുടെ ഇടയിൽ നിന്ന് ഒരാളെ എടുക്കണമെന്ന്. അപ്പോൾ സാർ പറഞ്ഞു റവന്യൂ വകുപ്പിൽ ജോലി ചെയ്യുന്ന നിങ്ങൾക്ക് സ്വീകാര്യനായ ഏത് ഉദ്യോഗസ്ഥനെയും നിങ്ങൾ നിർദേശിച്ചുകൊള്ളൂ ഞാൻ എടുത്തിരിക്കും എന്ന് പറഞ്ഞു. ഞാൻ വിചാരിച്ചത് ഭംഗിവാക്ക് പറഞ്ഞതാണ്. എന്നാൽ ഞങ്ങൾ നിർദേശിച്ച ആളെ സാർ സെക്രട്ടറി ആയി സ്വീകരിക്കുകയും നമുക്ക് വേറെ ഒരു ഉദ്ദേശത്തിന്റെയും പേരിലല്ല നമ്മൾ അത് പറഞ്ഞത്. കേരളത്തിൽ പലപ്പോഴും ഭൂമിയുടെ പ്രശ്‌നങ്ങൾ എന്ന് പറയുന്നത് മലയോരത്തെ ഒരു അടിസ്ഥാന വിഷയം തന്നെയാണ്. ആ വിഷയം പറഞ്ഞാൽ മനസ്സിലാകുന്ന ആരെങ്കിലും ആ മന്ത്രിയുടെ സ്റ്റാഫിൽ ഉണ്ടാകണമെന്നാണ് നമ്മൾ ആഗ്രഹിച്ചത്. അപ്രകാരം പറഞ്ഞപ്പോൾ വളരെ ഉദാരതയോടെ സാർ അത് സ്വീകരിക്കുകയും അതുവഴി മലയോര കർഷകരുടെ ഒട്ടനവധി പ്രശ്‌നങ്ങൾക്ക് സത്വരമായ പരിഹാരം കാണാൻ വഴിയൊരുങ്ങുകയും ചെയ്തു എന്നുള്ളത് സത്യമാണ്.
Content Highlights: Archbishop Mar Joseph Pamplany expressed gratitude to Minister AP Anil Kumar., The minister fulfilled his promise to appoint a church-suggested person as staff secretary in the Revenue Department., The appointment aims to address and resolve land issues faced by high-range farmers in Kerala., The statement was made during the Jensec Archdiocese Youth Day celebrations in Vellarikundu.
Published: 09 Nov 2026, 02:32 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented