ഗൂഗിള്‍ ഫോര്‍ സ്റ്റാര്‍ട്ടപ്പ് ഇന്ത്യയെ നയിക്കാന്‍ പുതിയ മേധാവി. ഹരിയാണയിലെ ഗുഡ്ഗാവ് സ്വദേശിനിയായ രാഗിണി ദാസാണ് ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പുകളെ പിന്തുണയ്ക്കാനുള്ള ദൗത്യത്തെ മുന്നില്‍ നിന്നു നയിക്കാനെത്തുന്നത്. പുതിയ ചുമതല ഏറ്റെടുത്തതിന് പിന്നാലെ ജീവിതത്തിലെ ഒരു വൃത്തം പൂര്‍ത്തിയാക്കിതിന്റെ വലിയൊരു കഥ പങ്കുവെക്കുകയാണ് രാഗിണി.
ആരാണ് രാഗിണി ദാസ്?
ഗൂഗിളില്‍ ചുമതലയേറ്റതിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളില്‍ രാഗിണി പങ്കുവെച്ച പോസ്റ്റ് ഇതിനകം വൈറലായി. ഗൂഗിളിന്റ ഓഫീസില്‍ ഇരിക്കുന്ന തന്റെ എഐ ചിത്രത്തിനൊപ്പമാണ് രാഗിണി കുറിപ്പ് പോസ്റ്റ് ചെയ്തത്. ചിത്രത്തിന് ഗൂഗിളിലെ തന്റെ 'ബെസ്റ്റി'യായ എഐ സ്റ്റുഡിയോയ്ക്കാണ് രാഗിണി കടപ്പാട് നല്‍കിയിരിക്കുന്നത്.
Also Read: പൊളിറ്റിക്കൽ സയൻസും നൃത്തവും പ്രിയം, അറിയാം മിസ് യൂണിവേഴ്‌സ് ഇന്ത്യ മണികാ വിശ്വകര്‍മയെ
2013-ൽ കരിയര്‍ ആരംഭിക്കുമ്പോൾ ജോലിക്കായി രണ്ട് അഭിമുഖങ്ങളില്‍ താന്‍ പങ്കെടുത്തുവെന്ന് രാഗിണി പോസ്റ്റില്‍ പറയുന്നു. ഒന്ന് ഗൂഗിളും മറ്റൊന്ന് ഓണ്‍ലൈന്‍ ഭക്ഷണവിതരണ കമ്പനിയായ സൊമാറ്റോയുമായിരുന്നു. ഗൂഗിളിലെ ജോലി രാഗിണിക്ക് കിട്ടിയില്ല. സൊമാറ്റോയാണ് രാഗിണിയെ സ്വീകരിച്ചത്.
വ്യത്യസ്ത ചുമതലകള്‍ നിര്‍വഹിച്ചുകൊണ്ട് ആറ് വര്‍ഷമാണ് അവര്‍ സൊമാറ്റോയില്‍ ജോലി ചെയ്തത്. തന്റെ അറിവും കഴിവും തിരിച്ചറിയാന്‍ സഹായിച്ചത് സൊമാറ്റോയാണെന്ന് രാഗിണി പറയുന്നു. ഒപ്പം അവിടെനിന്ന് ഒരുപാട് സുഹൃത്തുക്കളേയും ലഭിച്ചു.
2020-ലാണ് രാഗിണി മറ്റൊരു ചുവടുവെപ്പ് നടത്തുന്നത്. തന്റെ സുഹൃത്തുക്കളുമായി ചേര്‍ന്ന് സ്ത്രീകള്‍ക്ക് മാത്രമായുള്ള പ്രൊഫഷണല്‍ നെറ്റ്‌വര്‍ക്കായ ലീപ് ഡോട് ക്ലബ്ബ് ആരംഭിച്ചത്. ലീപ് ക്ലബ്ബ് തനിക്ക് ലക്ഷ്യബോധവും വ്യക്തിത്വവും നല്‍കിയെന്നും ആയിരക്കണക്കിന് സ്ത്രീകളുടെ ജീവിതം മാറ്റിമറിക്കാന്‍ കഴിഞ്ഞുവെന്ന് തനിക്ക് അഭിമാനത്തോടെ പറയാന്‍ കഴിയുമെന്നും രാഗിണി പറയുന്നു.
അടുത്തിടെ ലീപ് ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചിരുന്നു. ഇതിന് ശേഷം വ്യക്തിപരമായ ചില പ്രൊജക്ടുകള്‍, യാത്രകള്‍, തന്റെ വളര്‍ത്തുനായ ജിമ്മി എന്നിവയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. പിന്നീട് ഓഗസ്റ്റിലാണ് 12 വര്‍ഷം മുമ്പ് തിരസ്‌കരിക്കപ്പെട്ട ഗൂഗിളിലേക്ക് രാഗിണിക്ക് ക്ഷണം ലഭിക്കുന്നത്.
ട്രൈഡന്റ് ഗ്രൂപ്പ്, സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്ക്, അലൂഡെകോര്‍ എന്നീ സ്ഥാപനങ്ങളിലും ജോലി ചെയ്തിട്ടുണ്ടെന്നാണ് രാഗിണിയുടെ പ്രൊഫൈല്‍ പറയുന്നത്. സെയില്‍സ് ലീഡര്‍, മാര്‍ക്കറ്റര്‍, പ്രൊഡക്ട് മാനേജര്‍, സ്റ്റാര്‍ട്ടപ്പ് ഫൗണ്ടര്‍ എന്നിങ്ങനെ വിവിധ ചുമതലകളാണ് രാഗിണി നിര്‍വഹിച്ചത്.
Also Read: ക്ഷേത്രപൂജാരി ലൈംഗികാതിക്രമം നടത്തിയെന്ന് വെളിപ്പെടുത്തിയ നടി, ആരാണ് ലിഷാല്ലിനി?
ചെന്നൈയിലെ ചെട്ടിനാട് വിദ്യാശ്രമത്തിലാണ് രാഗിണി സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയത്. ഇക്കാലത്ത് കള്‍ച്ചറല്‍ സെക്രട്ടറി കൂടിയായിരുന്നു രാഗിണി. ലങ്കാസ്റ്റര്‍ സര്‍വകലാശാലയില്‍ നിന്ന് ഫസ്റ്റ് ക്ലാസോടെയാണ് അവര്‍ ബിബിഎ ബിരുദം സ്വന്തമാക്കിയത്. ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയിലെ വിമന്‍ സ്റ്റാര്‍ട്ടപ്പ് കമ്മിറ്റിയുടെ ചെയര്‍പേഴ്‌സണ്‍ എന്ന നിലയിലും ശ്രദ്ധേയയാണ് രാഗിണി.
Content Highlights: Who is Ragini Das? Google appoints Leap.club co-founder as Head of Startups, India
Published: 07 Oct 2025, 10:10 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented