ശരീരഭാരം കുറയ്ക്കുക എന്ന് കേൾക്കുമ്പോഴേ ആദ്യം മനസ്സിൽ വരുന്നത് പട്ടിണി കിടക്കുക അല്ലെങ്കിൽ കലോറി വല്ലാതെ കുറയ്ക്കുക എന്നൊക്കെയാണ്. എന്നാൽ, കഠിനമായ നിയന്ത്രണങ്ങൾ വെയ്റ്റ് ലോസ് യാത്രയെ സഹായിക്കുന്നതിനേക്കാൾ കൂടുതൽ ഉപദ്രവിക്കുകയാണ് ചെയ്യുന്നത്. ഈ പരമ്പരാഗത രീതിയെ തിരുത്തിക്കുറിക്കുകയാണ് ഓസ്‌ട്രേലിയൻ ഫിറ്റ്‌നസ് കോച്ചായ ഹന്ന ബട്ടൺ. കുറച്ച് കഴിക്കുന്നതിലൂടെയല്ല, മറിച്ച് ശരിയായ ഭക്ഷണം കൂടുതൽ കഴിക്കുന്നതിലൂടെയാണ് താൻ മെലിഞ്ഞതെന്ന് ഹന്ന പറയുന്നു.
"വർഷങ്ങളോളം ഞാൻ വിശ്വസിച്ചിരുന്നത് ഭക്ഷണം നിയന്ത്രിക്കാനാണ്. എന്നാൽ അത് എന്റെ പേശികൾ നഷ്ടപ്പെടുത്താനും ഹോർമോൺ നില തെറ്റിക്കാനും മാത്രമേ ഉപകരിച്ചുള്ളൂ. 1200 കലോറി ഡയറ്റ് എന്നത് ശിക്ഷയാണ്, പോഷണമല്ല’- ഹന്ന തന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചു.
1. പ്രോട്ടീൻ
ഭക്ഷണത്തിൽ പ്രോട്ടീന്റെ അളവ് വർദ്ധിപ്പിക്കുക എന്നതാണ് ഏറ്റവും പ്രധാനം. നിങ്ങളുടെ ശരീരഭാരത്തിന്റെ ഓരോ കിലോയ്ക്കും 0.7 മുതൽ 1 ഗ്രാം വരെ പ്രോട്ടീൻ ദിവസവും ഉൾപ്പെടുത്തണം. പ്രോട്ടീൻ ദഹിപ്പിക്കാൻ ശരീരം കൂടുതൽ കലോറി ഉപയോഗിക്കുന്നു എന്നത് മാത്രമല്ല, ഇത് പേശികളെ സംരക്ഷിക്കുകയും കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു, പോസ്റ്റിൽ പറയുന്നു.
2. മെറ്റബോളിസം നിലനിർത്താം
അമിതമായ ഭക്ഷണനിയന്ത്രണം ശരീരം വിഷക്കുന്ന അവസ്ഥയിലാണെന്ന സന്ദേശം നൽകും. ഇത് മെറ്റബോളിസം സാവധാനത്തിലാക്കാനും ശരീരം കൊഴുപ്പ് സംഭരിച്ച് വെക്കാനും കാരണമാകും. 1000 കലോറി പെട്ടെന്ന് കുറയ്ക്കുന്നതിന് പകരം, 300-400 കലോറിയുടെ മിതമായ കുറവ് വരുത്തുന്നതാണ് ഫലപ്രദം.
3. മസിലുകൾ കൊഴുപ്പിനെ ഇല്ലാതാക്കും
നമ്മുടെ ശരീരത്തിൽ പേശികൾ കൂടുന്തോറും വിശ്രമവേളയിൽ പോലും ശരീരം കൂടുതൽ കലോറി എരിച്ചുകളയും. പട്ടിണി കിടക്കുമ്പോൾ ശരീരം ആദ്യം നശിപ്പിക്കുന്നത് പേശികളെയാണ്. ഇത് മെറ്റബോളിസം തകരാറിലാക്കും. പേശീബലം കൂട്ടാനായി ശരിയായ അളവിൽ ആഹാരം കഴിക്കുകയും ചിട്ടയായ വ്യായാമം ചെയ്യുകയും വേണം.
4. ഹോർമോൺ ബാലൻസ് (പ്രത്യേകിച്ച് 40 കഴിഞ്ഞവർക്ക്)
തുടർച്ചയായി ഭക്ഷണം കുറയ്ക്കുന്നത് സ്ട്രെസ് ഹോർമോണായ കോർട്ടിസോൾ വർദ്ധിപ്പിക്കും. ഇത് വയറിന് ചുറ്റും കൊഴുപ്പ് അടിഞ്ഞുകൂടാൻ കാരണമാകും. കൂടാതെ, വിശപ്പ് നിയന്ത്രിക്കുന്ന ലെപ്റ്റിൻ ഹോർമോണിന്റെ അളവ് കുറയുന്നത് അമിതമായ വിശപ്പിനും പിന്നീട് നിയന്ത്രണമില്ലാതെ ഭക്ഷണം കഴിക്കുന്നതിലേക്കും നയിക്കും.
5. കഴിക്കേണ്ട ഭക്ഷണങ്ങൾ
-
ലീൻ പ്രോട്ടീൻ: കോഴിയിറച്ചി, മീൻ, മുട്ട, ഗ്രീക്ക് യോഗർട്ട്.
-
പച്ചക്കറികൾ: കലോറി കുറഞ്ഞതും വയർ നിറഞ്ഞതായി തോന്നിപ്പിക്കുന്നതുമായ പച്ചക്കറികൾ ധാരാളം ഉൾപ്പെടുത്തുക.
-
കാർബോഹൈഡ്രേറ്റ്: വ്യായാമം ചെയ്യുന്ന സമയത്തിന് അനുസൃതമായി കോംപ്ലക്സ് കാർബോഹൈഡ്രേറ്റുകൾ കഴിക്കാം.
-
കൊഴുപ്പ്: ആരോഗ്യകരമായ കൊഴുപ്പ് മിതമായ അളവിൽ ഉപയോഗിക്കുക.
ഭക്ഷണം കുറയ്ക്കുന്നതിന് പകരം മികച്ച ഭക്ഷണരീതിയിലേക്ക് മാറിയപ്പോൾ തന്റെ ശരീരത്തിലെ കൊഴുപ്പ് കുറഞ്ഞുവെന്നും ഊർജ്ജസ്വലത കൂടിയെന്നും ഹന്ന പറയുന്നു.
Content Highlights: Prioritize protein intake for muscle preservation and metabolic health., Avoid extreme calorie deficits that trigger starvation mode
Published: 02 May 2026, 07:59 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented