കല്യാണത്തിന് വധു വരന്മാരൊരുമിച്ച് ​ഗാനം ആലപിക്കുക, നൃത്തം ചെയ്യുകയെല്ലാം സാമൂഹികമാധ്യമങ്ങളിൽ തരം​ഗമാകാറുണ്ട്. എന്നാൽ ഇപ്പോൾ ഒരു വയലിൻ കപ്പിളാണ് സാമൂഹികമാധ്യമങ്ങളിൽ വൈറലാകുന്നത്. വയലിൻ ആർട്ടിസ്റ്റുകളായ വിജിൻ ദേവും തീർത്ഥ ഓമനക്കുട്ടനുമാണ് ഈ വൈറൽ കപ്പിൾ.

To advertise here,

കല്യാണ ശേഷം വയലിൻ വായിക്കുന്ന വധുവിനും വരനും നിറഞ്ഞ കൈയടിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. 'പടകാളി ചണ്ഡി ചങ്കരി പോർക്കലി മാർഗിനി ഭഗവതി അടിയനിൽ അലിവോടിന്നിത്തിരി കനിയണമേ' എന്ന യോദ്ധയിലെ ​ഗാനമാണ് ഇരുവരും വയലിൻ മാന്ത്രികതയിൽ രസകരമായി അവതരിപ്പിച്ചത്. വയലിൻ+ലൗ=ലൗലിൻ, വയലിൻ ക്ലാസ്സിൽ പോയി സെറ്റ് ആയതാണോ തുടങ്ങി വളരെ രസകരമായ കമന്റുകളാണ് വീഡിയോയക്ക് ലഭിക്കുന്നത്.