പിറന്നാള്‍ ആഘോഷത്തിനിടയില്‍ മുഖത്ത് കേക്ക് വാരിത്തേക്കുന്നത് നമ്മള്‍ എപ്പോഴും കണ്ടിട്ടുണ്ട്. എന്നാല്‍ വിവാഹദിനത്തില്‍ വധുവിന്റെ മുഖത്ത് കേക്ക് വാരിത്തേച്ചാല്‍ എങ്ങനെയുണ്ടാകും? അത്തരത്തില്‍ ഒരു സംഭവമാണ് ഇംഗ്ലണ്ടിലെ ചെസ്റ്ററില്‍ നടന്നത്.

To advertise here,

കേക്കുമായി വരുന്ന വരനില്‍ നിന്ന് വധു ഒഴിഞ്ഞുമാറാന്‍ ശ്രമിക്കുന്നതും വധു നിലത്തുവീഴുന്നതുമെല്ലാം വീഡിയോയില്‍ കാണാം. നിലത്തുവീണ വധുവിന്റെ മുഖത്ത് വരന്‍ കേക്ക് തേക്കുന്നതാണ് വീഡിയോ. യുട്യൂബ് ചാനലായ വൈറല്‍ ഹോഗില്‍ വന്ന ഈ വീഡിയോ നിരവധി പേരാണ് കണ്ടത്. 'ഭര്‍ത്താവ് എന്റെ മുഖത്ത് കേക്ക് വാരിത്തേക്കുന്നു' എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചത്.  മെയ് 19ന് നടന്ന വിവാഹ ചടങ്ങില്‍ നിന്നുള്ള വീഡിയോയാണിത്‌.

ഇതിനു താഴെ നിരവധി പേര്‍ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. പെണ്‍കുട്ടികള്‍ ഏറ്റവും സന്തോഷിക്കുന്ന ദിവസം വരന്‍ ഇങ്ങനെ അപമാനിക്കേണ്ടിയിരുന്നില്ല എന്നായിരുന്നു ഒരാളുടെ കമന്റ്‌. രാജകുമാരിയെപ്പോലെ ഒരുങ്ങിയ വധുവിന്റെ സന്തോഷം മുഴുവന്‍ ഇല്ലാതാക്കി എന്നും മേക്കപ്പ് മുഴുവന്‍ നശിപ്പിച്ചുവെന്നും ആളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്.