കുട്ടികളുടെ കൃസൃതിയും കളികളുമൊക്കെ സാമൂഹിക മാധ്യമങ്ങളിൽ എപ്പോഴും വൈറലാകാറുണ്ട്. കുട്ടികളുടെ കളിപ്പാട്ടങ്ങളിൽ അടുക്കള ഉപകരണങ്ങളും വാഹനങ്ങളും ആശുപത്രി ഉപകരണങ്ങളുമൊക്കെയുണ്ടാകും. ഒരു കുട്ടി ഡോക്ടർ ഒരു രോഗിയെ നോക്കിയാൽ എങ്ങനെയുണ്ടാകും. അത്തരമൊരു വീഡിയോയാണ് ഇപ്പാൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നത്.
ശ്വാസമെടുക്കാൻ 'ബീത്ത്' എന്നു പറയുന്ന കുട്ടിയെ വീഡിയോയിൽ കാണാം. എന്നാൽ ഡോക്ടർ പേടിക്കേണ്ടെന്ന് പറഞ്ഞതിന് ശേഷം പറഞ്ഞ വാക്കുകളാണ് എല്ലാവരെയും ഞെട്ടിച്ചത്. 'പേടിക്കണ്ട കുറച്ചു കഴിയുമ്പോൾ ചത്തുപോകുവേ' എന്നാണ് കുസൃതി കുരുന്ന് പറയുന്നത്. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുകൾ ഇട്ടിരിക്കുന്നത്.
'തലവേദന കാരണം ഗൂഗിളിനോട് ചോദിച്ചപ്പോൾ... ലെ ഗൂഗിൾ', 'ഒരു രോഗിയോട് ഇങ്ങനെ ഓപ്പൺ ആയിട്ട് പറയാമോ', 'പേടിക്കാൻ ഒന്നും ഇല്ല ഒന്ന് ചത്തുപോയാൽ തീരാവുന്ന രോഗമേ ഉള്ളു', 'ഇജ്ജാതി സമാധാനിപ്പിക്കൽ' തുടങ്ങി നീളുന്നു രസകരമായ കമന്റുകൾ.
Content Highlights: Viral Kid Doctor Video
Published: 03 Mar 2025, 12:14 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented