ന്യൂഡൽഹി: കമ്പനി കമാൻഡറെ വധിക്കുമെന്ന് സാമൂഹിക മാധ്യമത്തിലൂടെ ഭീഷണിപ്പെടുത്തിയ സി.ആർ.പി.എഫ്. ജവാനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു. അസം സ്വദേശിയായ പ്രൊബേഷണറി കോൺസ്റ്റബിൾ പിനാക് നാഥിനെയാണ് പുറത്താക്കിയത്.
ജമ്മു-കശ്മീരിലെ ദോഡ ആസ്ഥാനമായുള്ള സി.ആർ.പി.എഫ്. 33-ാം ബറ്റാലിയനിലെ ആൽഫ കമ്പനി അംഗമായിരുന്നു പിനാക് നാഥ്. ഈയിടെയാണ് ഇദ്ദേഹം ജോലിയിൽ പ്രവേശിച്ചത്. മറ്റൊരു സേനയിലെ ജവാൻ സർവീസ് തോക്ക് ഉപയോഗിച്ച് മേലുദ്യോഗസ്ഥനെയും സഹപ്രവർത്തകരെയും വെടിവെച്ചുകൊന്ന സമീപകാല സംഭവം ചൂണ്ടിക്കാട്ടിയായിരുന്നു ഇയാളുടെ ഭീഷണി. കമ്പനി കമാൻഡറെ കൊലപ്പെടുത്തിയ ശേഷം താൻ ജീവനൊടുക്കുമെന്നായിരുന്നു സാമൂഹികമാധ്യമപോസ്റ്റ്.
സംഭവത്തെ തുടർന്ന് ബറ്റാലിയൻ കമാൻഡിങ് ഓഫീസർ അന്വേഷണം നടത്തുകയും ഇയാളെ സർവീസിൽനിന്ന് പിരിച്ചുവിട്ടതായി അറിയിക്കുകയുമായിരുന്നു.
Content Highlights: Probationary constable Pinak Nath dismissed from CRPF., Threatened to kill company commander via social media post., Incident occurred in Doda, Jammu and Kashmir., Commanding officer ordered an inquiry and terminated his service.
Published: 15 Nov 2026, 09:24 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented