
ചര്‍ച്ചയായ വീഡിയോയില്‍ നിന്ന് | Photo: instagram/ drnaazfatima
പ്രസവത്തിനായുള്ള തയ്യാറെടുപ്പിനിടെ സമ്മര്‍ദത്തിലൂടെ കടന്നുപോകുന്ന മരുമകളോട് ആക്രോശിച്ച് ഭര്‍തൃമാതാവ്. ഉത്തര്‍ പ്രദേശിയെ പ്രയാഗ് രാജിലെ ഒരു ആശുപത്രിയിലെ ലേബര്‍ റൂമില്‍ നിന്നുള്ള വീഡിയോ ഗൈനക്കോളജിസ്റ്റ് ഡോ.നാസ് ഫാത്തിമയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. സങ്കീര്‍ണതകള്‍ കാരാണം യുവതിയുടെ ഭര്‍ത്താവും മറ്റ് കുടുംബാംഗങ്ങളും സിസേറിയനെ കുറിച്ച് ആലോചിച്ചപ്പോള്‍ സാധാരണ പ്രസവം തന്നെ മതിയെന്ന് ഭര്‍തൃമാതാവ് വാശി പിടിക്കുകയായിരുന്നു.
കരയുകയും വേദന പ്രകടിപ്പിക്കുകയും ചെയ്തതിന് ഗര്‍ഭിണിയെ ഭര്‍തൃമാതാവ് പരിഹസിക്കുന്നതും വീഡിയോയില്‍ കാണാം. 'മിണ്ടാതിരിക്ക്, അല്ലെങ്കില്‍ നിന്റെ വായ ഞാന്‍ അടിച്ചുപൊട്ടിക്കും. ഇങ്ങനെ കരഞ്ഞുകൊണ്ടിരുന്നാല്‍ നീ എങ്ങനെ അമ്മയാകും?' എന്നാണ് ഭര്‍തൃമാതാവ് യുവതിയോട് പറയുന്നത്. മറ്റ് കുടുംബാംഗങ്ങള്‍ അവരെ ശാന്തമാക്കാന്‍ ശ്രമിക്കുന്നതിനിടെ യുവതി തന്റെ മകന്റെ കൈയില്‍ പിടിക്കുന്നതിനെ അവര്‍ എതിര്‍ക്കുകയും കൈ വിടാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്.
ഇത്തരം സമ്മര്‍ദ്ദകരമായ സാഹചര്യങ്ങളില്‍ കുടുംബാംഗങ്ങള്‍ ഗര്‍ഭിണികളോട് സ്‌നേഹത്തോടെയും കരുതലോടും പെരുമാറേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ഡോ.നാസ് ഫാത്തിമ വീഡിയോയില്‍ പറയുന്നുണ്ട്. 'ഈ സമയത്ത് സ്‌നേഹത്തോടെ സംസാരിക്കണം' എന്നാണ് ഡോക്ടര്‍ വീഡിയോയ്ക്ക് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്.
ഇതിന് താഴെ ഒട്ടേറെപ്പേരാണ് ഭര്‍തൃമാതാവിനെ വിമര്‍ശിച്ച് കമന്റ് ചെയ്തത്. പലരും രോഷത്തോടെയാണ് പ്രതികരിച്ചത്. 'ഒരു ഗര്‍ഭിണിയെ അപമാനിക്കുന്നത് കാണാന്‍ പ്രയാസമുണ്ട്. ആരും ഒരു വാക്കുപോലും പറയുന്നില്ല. എല്ലാ മുതിര്‍ന്നവരും ബഹുമാനം അര്‍ഹിക്കുന്നില്ല എന്നതിന്റെ മറ്റൊരു ഓര്‍മപ്പെടുത്തലാണിത്. പ്രായം നിങ്ങളെ ബുദ്ധിമാനോ ദയയുള്ളവനോ ആക്കുന്നില്ല. പ്രായമുള്ളതുകൊണ്ട് പരുഷമായി പെരുമാറാന്‍ നിങ്ങള്‍ക്ക് അവകാശമില്ല. ്പ്രായമുള്ളത് മോശം പെരുമാറ്റത്തിനുള്ള ലൈസന്‍സല്ല.'-എന്നാണ് ഒരു യുവതി കുറിച്ചത്.
'നിങ്ങളെല്ലാം പ്രശ്‌നക്കാരിയായ ഒരു അമ്മായിയമ്മയെ കാണുന്നു. എന്നാല്‍ ഞാന്‍ കാണുന്നത് ഭാര്യക്ക് വേണ്ടി നിലകൊള്ളാന്‍ കഴിയാതെപോയ ഒരു പ്രശ്‌നക്കാരനായ ഭര്‍ത്താവിനെയാണ്. ഒരു ഭര്‍ത്താവ് എന്ന നിലയില്‍ എല്ലാ അര്‍ത്ഥത്തിലും അയാള്‍ പരാജയപ്പെട്ടു.' എന്നാണ് മറ്റൊരു ഉപയോക്താവ് പ്രതികരിച്ചത്.
Content Highlights: video shows elderly woman mocking daughter in laws labour pain in up hospital
Published: 13 Nov 2025, 09:14 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented