കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി താന്‍ അനുഭവിച്ച ഭക്ഷണ ക്രമക്കേടിനെക്കുറിച്ച് (eating disorder) തുറന്നുപറഞ്ഞിരിക്കുകയാണ് വിക്ടോറിയ ബെക്കാം. വിക്ടോറിയ ബെക്കാം എന്ന മൂന്ന് ഭാഗങ്ങളുള്ള തന്റെ പുതിയ നെറ്റ്ഫ്‌ളിക്‌സ് ഡോക്യുമെന്ററിയിലാണ് വിക്ടോറിയ മനസ്സുതുറന്നത്.
1999-ല്‍ തന്റെ മൂത്തമകന് ജന്മം നല്‍കിയതിന് ശേഷമുള്ള സമയത്ത് തന്റെ ശരീരത്തെക്കുറിച്ചുള്ള മാധ്യമങ്ങളുടെ കടുത്ത വിമര്‍ശനങ്ങള്‍ തന്നെ എത്രമാത്രം ബാധിച്ചുവെന്നും വിക്ടോറിയ വിശദീകരിച്ചു.
'ബ്രൂക്ക്ലിന് 6 മാസം പ്രായമുള്ളപ്പോള്‍ ഒരു ദേശീയ ടെലിവിഷന്‍ ചാനലില്‍ വെച്ച് എന്റെ ശരീരഭാരമറിയാന്‍ തൂക്കിനോക്കി. 'ഈ ത്രാസില്‍ കയറി നില്‍ക്കൂ'... 'നിങ്ങളുടെ ഭാരം കുറഞ്ഞോ?' എന്നൊക്കെ അന്ന് കേട്ടത് ടെലിവിഷനില്‍ ആയിരുന്നതിനാല്‍ ഞങ്ങള്‍ ചിരിക്കുകയും തമാശ പറയുകയും ചെയ്യും. പക്ഷേ അന്ന് ഞാന്‍ വളരെ ചെറുപ്പമായിരുന്നു, അതെന്നെ വേദനിപ്പിച്ചു. അത് എന്നെ ബാധിക്കാന്‍ ഞാന്‍ അനുവദിച്ചതുകൊണ്ട് ഞാന്‍ എന്നെത്തന്നെ സംശയിക്കാനും ഇഷ്ടപ്പെടാതിരിക്കാനും തുടങ്ങി. കണ്ണാടിയില്‍ നോക്കുമ്പോള്‍ ഞാന്‍ എന്താണ് കണ്ടതെന്ന് എനിക്കറിയില്ലായിരുന്നു. യാഥാര്‍ഥ്യബോധമെല്ലാം അപ്പോള്‍ നഷ്ടപ്പെടും, വിക്ടോറിയ പറഞ്ഞു.
തനിക്കെതിരെ വന്ന വിമര്‍ശനങ്ങള്‍ വിക്ടോറിയയെ ഭക്ഷണ ക്രമക്കേടിലേക്ക് നയിച്ചു.
'വളരെ അനാരോഗ്യകരമായ രീതിയിലാണ് ഞാന്‍ എന്റെ ഭാരം നിയന്ത്രിച്ചിരുന്നത്. നിങ്ങള്‍ക്ക് ഭക്ഷണ ക്രമക്കേട് ഉണ്ടാകുമ്പോള്‍ നിങ്ങള്‍ കള്ളം പറയുന്നതില്‍ വളരെ മിടുക്കരാകും. ഞാന്‍ എന്റെ മാതാപിതാക്കളോട് ഒരിക്കലും ഇതിനെക്കുറിച്ച് സത്യസന്ധത പുലര്‍ത്തിയിരുന്നില്ല. ഞാന്‍ ഇതിനെക്കുറിച്ച് പരസ്യമായി സംസാരിച്ചിട്ടില്ല. നിങ്ങള്‍ ഒന്നിനും കൊള്ളാത്തവളാണെന്ന് നിരന്തരം കേള്‍ക്കുന്നത് നിങ്ങളെ വല്ലാതെ ബാധിക്കും,'' വിക്ടോറിയ കൂട്ടിച്ചേര്‍ത്തു.
ഡേവിഡ് ബെക്കാമും ഈ വിമര്‍ശനങ്ങളെക്കുറിച്ച് സംസാരിക്കുകയും അന്ന് ടിവിയില്‍ സംഭവിച്ച പല കാര്യങ്ങളും ഇന്ന് സംഭവിക്കില്ലെന്നും പറഞ്ഞിരുന്നു.
മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെയും റയല്‍ മാഡ്രിഡിന്റെയും മുന്‍ ഫുട്‌ബോള്‍ താരമായ ഡേവിഡ് ബെക്കാമിനെയാണ് വിക്ടോറിയ വിവാഹം കഴിച്ചത്. 1997-ല്‍ ഒരു ഫുട്‌ബോള്‍ മത്സരത്തിനിടെ കണ്ടുമുട്ടിയ ഇരുവരും 1999-ല്‍ വിവാഹിതരായി. ബ്രൂക്ക്‌ലിന്‍, റോമിയോ, ക്രൂസ്, ഹാര്‍പ്പര്‍ എന്നിങ്ങനെ നാല് മക്കളാണ് ഈ ദമ്പതികള്‍ക്കുള്ളത്.
കഴിഞ്ഞ വര്‍ഷം ജൂലൈ 3-ന്, തങ്ങളുടെ വിവാഹ സല്‍ക്കാരത്തിന് ധരിച്ച പര്‍പ്പിള്‍ നിറത്തിലുള്ള അന്റോണിയോ ബെരാര്‍ഡി വസ്ത്രങ്ങളെ അനുസ്മരിപ്പിക്കുന്ന ലുക്കുകള്‍ പുനഃസൃഷ്ടിച്ച്, ഒരു ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെ ദമ്പതികള്‍ തങ്ങളുടെ വിശേഷദിനം ആഘോഷിച്ചിരുന്നു.
Content Highlights: Victoria Beckham opens up about her past eating disorder, triggered by intense media criticism after the birth of her first son.
Published: 09 Oct 2025, 08:58 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented