ഈറ്റിങ് ഡിസോർഡറിനേക്കുറിച്ചു തുറന്നുപറഞ്ഞ് ഹോളിവുഡ് താരങ്ങളായ ആഞ്ജലീന ജോളിയുടെയും ബ്രാഡ് പിറ്റിന്റെയും മകൾ വിവിയെൻ ജോളി. ഈറ്റിങ് ഡിസോർഡർ മൂലം ഈ വർഷം ആശുപത്രിയിൽ പ്രവേശിച്ച് ചികിത്സ തേടേണ്ട അവസ്ഥയുണ്ടായെന്ന് വിവിയെൻ പറഞ്ഞു. മാനസികാരോഗ്യം സംബന്ധിച്ചുള്ള പ്രശ്നങ്ങളും ഈറ്റിങ് ഡിസോർഡറും താൻ നേരിടുന്നുണ്ടെന്ന് വിവിയെൻ പറഞ്ഞു.
ഹോസ്പിറ്റൽ കാലത്ത് തനിക്ക് കടുത്ത ദേഷ്യവും സങ്കടവും വന്നുവെന്നും ഒറ്റയ്ക്കായതുപോലെ അനുഭവപ്പെട്ടുവെന്നും പതിനെട്ടുകാരിയായ വിവിയെൻ പറഞ്ഞു. എന്നാൽ ആശുപത്രിയിലുണ്ടായിരുന്ന മറ്റ് ചെറുപ്പക്കാരായ രോഗികളും ഹോസ്പിറ്റൽ സ്റ്റാഫുമൊക്കെ ഏറെ പിന്തുണച്ചു. ഇരുണ്ട സമയങ്ങളിൽ എങ്ങനെയാണ് കരുത്താർജിക്കേണ്ടചെന്ന് തന്നെ പഠിപ്പിച്ചത് ഹോസ്പിറ്റലിലുണ്ടായിരുന്ന മറ്റ് കുട്ടികളാണെന്നും വിവിയെൻ കൂട്ടിച്ചേർത്തു. ലോസ്ആഞ്ജലീസിലെ ആർട്ട് എക്സിബിഷന്റെ ഭാഗമായാണ് വിവിയെൻ തന്റെ അനുഭവങ്ങൾ പങ്കുവെച്ചത്.
എന്താണ് ഈറ്റിങ് ഡിസോർഡർ?
ദൈനംദിന ജീവിതത്തെ ബുദ്ധിമുട്ടിലാക്കും വിധത്തിൽ ഭക്ഷണക്രമത്തിലുണ്ടാകുന്ന താളക്രമവും അതുമായി ബന്ധപ്പെട്ട അസ്വസ്ഥപ്പെടുത്തുന്ന ചിന്തകളുമാണ് ഈറ്റിങ് ഡിസോർഡർ. അനോറെക്സിയ നെർവോസ, ബുളീമിയ നെർവോസ, ബിഞ്ച് ഈറ്റിങ് ഡിസോർഡർ എന്നിങ്ങനെ പലവിഭാഗങ്ങളുണ്ട്. ഈറ്റിങ് ഡിസോർഡർ ഉള്ള ഒരു വ്യക്തി വളരെ ചെറിയ അളവിൽ ഭക്ഷണം കഴിക്കുകയോ അമിതമായി കഴിക്കുകയോ ചെയ്തേക്കാം. മനഃശാസ്ത്രപരമായ ഈ അവസ്ഥ ശാരീരിക അവസ്ഥയെയും സാരമായി ബാധിക്കാം. ജൈവശാസ്ത്രപരം, ജനിതകം , മനഃശാസ്ത്രപരവുമായ കാരണങ്ങളാലാണ് ഈറ്റിങ് ഡിസോർഡർ ഉണ്ടാകുന്നത്. ഒരാൾ തന്റെ ശരീരത്തിന് ആവശ്യമായതിലും അധികം ഭക്ഷണം കഴിക്കുന്നതും ആ അളവിനേക്കാൾ വളരെ കുറവ് കഴിക്കുന്നതുമൊക്കെ ഈറ്റിങ് ഡിസോർഡറിന്റെ പരിധിയിൽ വരും.
ഈറ്റിങ് ഡിസോർഡറിന്റെ ചില ലക്ഷണങ്ങൾ
- അമിതമായി വണ്ണം കുറയൽ
- പൊതുവിടത്തിൽ ഭക്ഷണംകഴിക്കാനുള്ള ആശങ്ക
- ഭാരം, ഭക്ഷണം, കലോറി, കൊഴുപ്പ്, ഡയറ്റിങ് എന്നിവയെക്കുറിച്ചുള്ള വ്യഗ്രത
- ഭക്ഷണം ഒഴിവാക്കുക
- അമിതവണ്ണം വെക്കുമോ എന്ന ഭയം
- ഭക്ഷണത്തിന്റെ അളവ് നന്നേ കുറയ്ക്കുക
- അമിതമായി വ്യായാമം ചെയ്യൽ
- വയറുവേദന, ഗ്യാസ് സംബന്ധമായ പ്രശ്നങ്ങൾ
- തലകറക്കം
- എപ്പോഴും തണുപ്പ് അനുഭവപ്പെടൽ
- ഉറക്കത്തിലെ ക്രമക്കേട്
- ആർത്തവ ക്രമക്കേടുകൾ
- മസിലുകൾ ക്ഷയിക്കുന്നത്
- പ്രതിരോധശേഷി കുറയൽ
- ഈറ്റിങ് ഡിസോർഡറിന്റെ ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ സ്വയംചികിത്സ നടത്താതെ വിദഗ്ധ ഉപദേശം തേടണം.
Content Highlights: Vivienne Jolie Pitt shares her battle with an eating disorder, revealing hospitalization and mental health challenges at a Los Angeles art exhibition.
Published: 16 Nov 2026, 03:21 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented