എഴുപത്തിയഞ്ചാം വയസ്സിലും നായകനായെത്തി ആരാധകരുടെ മനസ്സ് കീഴടക്കുകയാണ് സ്‌റ്റൈൽ മന്നൻ രജനീകാന്ത്. ഫൈറ്റ് ഉൾപ്പെടെ ശാരീരിക അധ്വാനം നല്ലപോലെ ആവശ്യമുള്ള റോളുകളാണ് അദ്ദേഹം ഇപ്പോഴും തിരഞ്ഞെടുക്കുന്നതും. 75-ാംവയസ്സിലും രജനീകാന്ത് കായികക്ഷമത കാത്തുസൂക്ഷിക്കുന്നത് ചിട്ടയായ ആരോഗ്യശീലങ്ങളിലൂടെയാണ്. ജയിലർ 2വിലെ സഹപ്രവർത്തകയായ മിർണ മേനോൻ അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ രജനീകാന്തിന്റെ ജീവിതശൈലിയെക്കുറിച്ച് പങ്കുവെച്ച വിവരങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു.

To advertise here,

എത്ര തിരക്കുള്ള ഷൂട്ടിംഗ് ദിനങ്ങളിലും വ്യായാമവും ഭക്ഷണക്രമവും രജനീകാന്ത് മുടക്കാറില്ല. ജിം സൗകര്യമില്ലാത്ത വിദൂര സ്ഥലങ്ങളിലാണ് ചിത്രീകരണമെങ്കിൽ പോലും, സ്വന്തം മുറിയിൽ വ്യായാമ ഉപകരണങ്ങൾ എത്തിച്ച് വർക്കൗട്ട് ചെയ്ത ശേഷമാണ് അദ്ദേഹം സെറ്റിലേക്ക് എത്തുന്നതെന്നും മിർണ പറയുന്നു. അദ്ദേഹം എന്താണ് കഴിക്കുന്നത് എന്ന് ഞാൻ കണ്ടിട്ടില്ല. സെറ്റുകളിൽ കേട്ടിട്ടുള്ളത് എണ്ണയുള്ള അധികം മസാലയുള്ള ഭക്ഷണപദാർഥങ്ങൾ അദ്ദേഹം കഴിക്കാറില്ല എന്നാണ്. അതുപോലെ പാൽ, തൈര്, വൈറ്റ് റൈസ്, പഞ്ചസാര തുടങ്ങിയ വൈറ്റ് ഫുഡ്‌സ അദ്ദേഹം കഴിക്കാറില്ല. ആരോഗ്യപ്രദമായ ഭക്ഷണം മാത്രമേ അദ്ദേഹം കഴിക്കാറുള്ളൂ.

ഷൂട്ടിംഗിന് ഇറങ്ങുന്നതിന് മുൻപ് തന്നെ അദ്ദേഹം അന്നത്തെ വ്യായാമങ്ങൾ പൂർത്തിയാക്കും. പ്രായമായവരിൽ പേശികളുടെ ബലം നിലനിർത്താനും, ഹൃദയാരോഗ്യം സംരക്ഷിക്കാനും, പ്രതിദിന ജോലികൾ കൂടുതൽ എളുപ്പത്തിൽ ചെയ്യാനും ഇത്തരം കൃത്യതയുള്ള വ്യായാമങ്ങൾ സഹായിക്കുന്നു. പ്രായമായവരെ സംബന്ധിച്ചിടത്തോളം നിത്യവും വ്യായാമം ചെയ്യുന്നത് പടികയറുന്നതും നടത്തവും എല്ലാം അനായാസമാക്കും.

ഹൃദയാരോഗ്യത്തിനും ശരീരത്തിലെ വിവിധ പേശികളുടെ ബലത്തിനും രജനീകാന്ത് നീന്തലിനെ ആശ്രയിക്കുന്നു. സന്ധികളിൽ അധിക സമ്മർദ്ദം ചെലുത്താതെ കായികക്ഷമത നിലനിർത്താൻ സാധിക്കുമെന്നതിനാൽ പ്രായമായവർക്ക് ചെയ്യാവുന്ന ഏറ്റവും മികച്ച വ്യായാമങ്ങളിലൊന്നാണിത്. നീന്തലിന്റെ ഒരു ഗുണം ശരീരഭാരത്തിന്റെ വലിയൊരു ഭാഗത്തെ വെള്ളം താങ്ങുന്നു എന്നതാണ്. കഠിനാധ്വാനം വേണ്ടിവരുന്ന വ്യായാമമുറകളെ അപേക്ഷിച്ച് ഇത് സന്ധികളിലെ സമ്മർദ്ദം കുറയ്ക്കുന്നു. സജീവമായി തുടരാൻ ആഗ്രഹിക്കുന്ന പ്രായമായവർക്ക് ഏറ്റവും ഗുണപ്രദമായ വ്യായാമമാണ് നീന്തൽ.

ശരീരത്തിന്റെ എൻഡ്യുറൻസ് വർധിപ്പിക്കാനും പേശികളെ ശക്തിപ്പെടുത്താനും ഹൃദയം, ശ്വാസകോശം എന്നിവയുടെ ആരോഗ്യം മെച്ചപ്പെടുത്താനും ഇതുസഹായിക്കും.തുടക്കക്കാർക്ക് വേഗത കുറച്ച് നടന്നു തുടങ്ങാവുന്നതാണ്.

ഏറെ എരിവുള്ളതും എണ്ണമയമുള്ളതുമായ വിഭവങ്ങൾ അദ്ദേഹം പൂർണ്ണമായും ഒഴിവാക്കുന്നു. കൂടാതെ പഞ്ചസാര, പാൽ, തൈര്, വെള്ള അരി തുടങ്ങിയ 'വൈറ്റ് ഫുഡ്‌സ്' അദ്ദേഹം കഴിക്കാറില്ലെന്നാണ് റിപ്പോർട്ടുകൾ.

നീന്തലിനും ഓട്ടത്തിനുമൊപ്പം സ്വന്തം ശരീരഭാരമോ, റെസിസ്റ്റൻസ് ബാൻഡുകളോ ഉപയോഗിച്ചുള്ള ലൈറ്റ് സ്ട്രെങ്ത് ട്രെയിനിങ് പ്രായമാകുമ്പോൾ ഉണ്ടാകുന്ന പേശീക്ഷയം തടയാനും അസ്ഥികളുടെ ആരോഗ്യം നിലനിർത്താനും സഹായിക്കും.കഠിനമായ വ്യായാമമുറകളെക്കാൾ ജീവിതകാലം മുഴുവൻ പാലിക്കാൻ സാധിക്കുന്ന ലളിതമായ ശീലങ്ങളാണ് പ്രധാനം.വ്യായാമത്തിനും ഭക്ഷണത്തിനും പുറമെ കൃത്യമായ ഉറക്കം, ആവശ്യത്തിന് വെള്ളം കുടിക്കുക, മാനസിക സമ്മർദം കുറയ്ക്കുക തുടങ്ങിയ വൈദ്യപരിശോധനകൾ പ്രധാനമാണ്.

സെലിബ്രിറ്റികളുടെ ജീവിതശൈലി അതേപടി അനുകരിക്കുന്നതിന് പകരം, സ്വന്തം പ്രായവും ആരോഗ്യസ്ഥിതിയും മുൻനിർത്തി ഒരു ഡോക്ടറുടെയോ ഫിറ്റ്നസ് വിദഗ്ദ്ധന്റെയോ നിർദേശപ്രകാരം സ്വന്തമായൊരു ദിനചര്യ ഉണ്ടാക്കിയെടുക്കുന്നതാണ് അനുയോജ്യമെന്ന് മറക്കാതിരിക്കുക.