സമാനതകളില്ലാത്ത ഫാഷന്‍ സ്‌റ്റേറ്റ്‌മെന്റുകളിലൂടെ സൈബര്‍ ലോകത്തിന്റെ ശ്രദ്ധ നേടിയ താരമാണ് ഉര്‍ഫി ജാവേദ്. വിചിത്രമായ വസ്ത്രധാരണത്തിലൂടെയാണ് ഉര്‍ഫി സ്ഥിരമായി സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാറുള്ളത്. ഇപ്പോഴിതാ സൗന്ദര്യം വര്‍ധിപ്പിക്കാനായി മുഖത്ത് ചെയ്ത ഫില്ലറുകള്‍ ഒഴിവാക്കിയതിനെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് താരം. ഫില്ലറുകള്‍ നീക്കം ചെയ്തതിന് ശേഷവും അതിനുമുന്‍പുമുള്ള ചിത്രവും ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കുവെച്ചുകൊണ്ടാണ് ഫില്ലറുകള്‍ നീക്കിയതായി ഉര്‍ഫി വ്യക്തമാക്കിയത്. 

To advertise here,

'താടിയിലെ ഫില്ലറുകള്‍ (chin fillers) ഒഴിവാക്കാന്‍ തീരുമാനിച്ചിരിക്കുന്നു. ഇതാണ് മുന്‍പുള്ള ചിത്രം' എന്നാണ് ആദ്യത്തെ ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട് ഉര്‍ഫി കുറിച്ചത്. 'നോ ചിന്‍ ഫില്ലര്‍. ഞാന്‍ എന്റെ മുഖം ഇങ്ങനെ കണ്ടിട്ടേയില്ല. 8-9 വര്‍ഷമായി എന്റെ മുഖത്ത് ഫില്ലറുകള്‍ ഉണ്ടായിരുന്നു' എന്നാണ് രണ്ടാമത്തെ ചിത്രം പങ്കുവെച്ചുകൊണ്ട് ഉര്‍ഫി കുറിച്ചത്.  മറ്റൊരു വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ട് 'എന്റെ പുതിയ മുഖം ഇഷ്ടപ്പെട്ടോ' എന്നും താരം ആരാധകരോട് ചോദിച്ചിട്ടുണ്ട്. സൗന്ദര്യം വര്‍ധിപ്പിക്കാനായി പലതരത്തിലുള്ള ട്രീന്റ്‌മെന്റുകള്‍ ചെയ്യുന്ന കാലത്ത് ഉര്‍ഫി ചിന്‍ ഫില്ലറുകളെ കുറിച്ച് തുറന്നുപറഞ്ഞത് വളരെ ബോള്‍ഡായ നീക്കമെന്നാണ് ഉര്‍ഫി ആരാധകര്‍ സമൂഹമാധ്യമങ്ങളില്‍ പ്രതികരിക്കുന്നത്. 

placeholder
ഉര്‍ഫി പങ്കുവെച്ച ഫോട്ടോ

ബ്യൂട്ടി ട്രീറ്റ്‌മെന്റുകളെ കുറിച്ച് തുറന്നുപറഞ്ഞ് ഉര്‍ഫി നേരത്തേയും രംഗത്തുവന്നിരുന്നു. കണ്ണിനടിയില്‍ ചെയ്ത ചികിത്സയിലെ പിഴവിനെ തുടർന്ന്  പ്രതീക്ഷിക്കാതെ കണ്ണുവീര്‍ത്ത് വന്ന ചിത്രങ്ങള്‍ ഉര്‍ഫി നേരത്തെ പോസ്റ്റ് ചെയ്തിട്ടുണ്ട്. ലിപ് ഫില്ലറുകള്‍ മുഖത്തിന്റെ രൂപം മാറ്റിയതിനെ കുറിച്ചും ഉര്‍ഫി തുറന്നുപറഞ്ഞിട്ടുണ്ട്. 18 വയസ്സ് മുതലാണ് ലിപ് ഫില്ലറുകള്‍ ഉപയോഗിച്ചുതുടങ്ങിയത് എന്നാണ് ഉര്‍ഫി പറഞ്ഞത്. 

കോസ്‌മെറ്റിക് ശസ്ത്രക്രിയകള്‍ക്ക് പിന്നാലെ പോകുന്നതിന് മുന്‍പ് നല്ല ഗവേഷണം നടത്താനും മികച്ചത് തിരഞ്ഞെടുക്കാനും ശ്രദ്ധിക്കണമെന്നായിരുന്നു ആരാധകരോട് ഉര്‍ഫിയുടെ ഉപദേശം.