ഇൻസ്റ്റഗ്രാം പെർഫെക്ട് ജീവിതത്തെക്കുറിച്ച് പലപ്പോഴും നമ്മൾ ആലോചിച്ചിട്ടുണ്ടാകും. എന്നാൽ ഇൻസ്റ്റാഗ്രാം റീലുകളിലും റിയാലിറ്റി ഷോകളിലും തിളങ്ങിനിൽക്കുന്ന പ്രണയങ്ങളും പെർഫെക്റ്റ് ദാമ്പത്യങ്ങളും പലപ്പോഴും കാഴ്ചക്കാരെ ആകർഷിക്കാനുള്ള വിപണി തന്ത്രങ്ങളാണെന്ന് തെളിയിക്കുകയാണ് സമീപകാല സംഭവങ്ങൾ. ഒരു അഭിമുഖത്തിൽ മാധ്യമപ്രവർത്തകയായ ആസ്ഥ ആത്രേയാണ് ഇതിനെക്കുറിച്ച് തുറന്നുപറച്ചിൽ നടത്തിയത്.

To advertise here,

ഇന്ത്യയിലുടനീളം പടർന്നുപന്തലിക്കുന്ന ബദൽ റിലേഷൻഷിപ്പ് ഡൈനാമിക്‌സിനെക്കുറിച്ചും ഞെട്ടിക്കുന്ന വിവരങ്ങളാണ് ആസ്ഥ വെളിപ്പെടുത്തിയത്.

സോഷ്യൽ മീഡിയയിൽ കാണുന്ന പല ഇൻഫ്‌ളുവൻസർ ദാമ്പത്യങ്ങളും കേവലം 'കപ്പിൾ കണ്ടന്റ്' എന്ന ബിസിനസ് മോഡലിന് മേൽ കെട്ടിപ്പടുത്തതാണെന്ന് ആസ്ഥ പറയുന്നു. ഇത്തരം ബന്ധങ്ങൾ തകർന്നാലും പുറത്തുപറയാൻ ഇവർ ഭയപ്പെടുന്നു. വേർപിരിഞ്ഞാൽ ബ്രാൻഡ് ഡീലുകൾ നഷ്ടപ്പെടുമെന്ന സാമ്പത്തിക ഭയമാണ് പലരെയും ഇത്തരത്തിൽ ജീവിക്കാൻ പ്രേരിപ്പിക്കുന്നത്. റിയാലിറ്റി ഷോകളിലും മറ്റും പങ്കെടുക്കുമ്പോൾ ഈ അവസരം പരമാവധി ഉപയോഗിച്ച് പണവും പ്രശസ്തിയും നേടുകയും , ഒടുവിൽ കാര്യങ്ങൾ കൈവിട്ടുപോകുമ്പോൾ മാത്രം റിയാലിറ്റി ഷോകളിലൂടെ തന്നെ വേർപിരിയൽ വിവരങ്ങൾ വെളിപ്പെടുത്തി വീണ്ടും പബ്ലിസിറ്റി കൂട്ടുന്ന ചെയ്യുന്ന രീതിയും വ്യാപകമാണ്.

രഹസ്യ പാർട്ടികൾ

പുറമേക്ക് യാഥാസ്ഥിതികമെന്ന് തോന്നിക്കുന്ന ഇന്ത്യൻ സമൂഹത്തിനുള്ളിൽ വ്യാപകമാകുന്ന വേറിട്ട ലൈംഗികസംസ്‌കാരങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ആസ്ഥ പങ്കുവെച്ചു. മുംബൈ പോലുള്ള വൻനഗരങ്ങളിൽ വേറിട്ട ലൈംഗിക താല്പര്യങ്ങളുമുള്ളവർക്കായി പ്രൈവറ്റ് പാർട്ടികൾ സജീവമാണ്. പാർട്ടി സംഘടിപ്പിക്കുന്ന ഗ്രൂപ്പുകൾ ഇത്തരം പാർട്ടികളിൽ കൃത്യമായ പെരുമാറ്റച്ചട്ടങ്ങളും പരസ്പര സമ്മതവും നിർബന്ധമാക്കിയിട്ടുണ്ടെന്നും ആസ്ഥ പറയുന്നു. വലിയ പദവിയിലിരിക്കുന്ന സി.ഇ.ഒമാർ, എം.ഡിമാർ, ബോളിവുഡ് താരങ്ങൾ എന്നിവരും ഇത്തരം പാർട്ടികളുടെ ഭാഗമാകുന്നുണ്ട്. പാർട്ടികളിൽ കയറുന്നതിന് മുൻപ് അപേക്ഷാ ഫോമുകൾ പൂരിപ്പിക്കണം. ആളുകൾക്ക് ഏത് തരം ലൈംഗിക താല്പര്യങ്ങളാണോ ഉള്ളത് അത് കൃത്യമായി വ്യക്തമാക്കുകയും വേണം. ഇവിടം ലൈംഗികതയ്ക്ക് മാത്രമല്ല പ്രാധാന്യം നൽകുന്നത് പകരം വേറിട്ട സ്‌റ്റൈലുകളിലും ഡ്രസ്സുകളിലും എത്തി സമാന ചിന്താഗതിയുള്ള ആളുകളെ കണ്ടുമുട്ടുകയും പരസ്പരം കണക്ഷൻ ഉണ്ടാക്കുന്നവരും ധാരാളമുണ്ടെന്നും അവർ പറയുന്നു. എന്നാൽ ഇതിൽ ആളുകളെ ജഡ്ജ് ചെയ്യാനായി ആർക്കും പങ്കെടുക്കാൻ കഴിയില്ല. പാർട്ടി നടത്തുന്നവര് അത് കൃത്യമായി ഫിൽറ്റർ ചെയ്‌തെടുക്കുമെന്നും ആസ്ഥ പറഞ്ഞു.

മുംബൈയിൽ മാത്രമല്ല ചെറിയ നഗരങ്ങളിലും 'കാർ കീ പാർട്ടികൾ' നടക്കുന്നുണ്ട്, ദമ്പതികൾ പങ്കാളികളെ പരസ്പരം മാറുന്ന 'കാർ കീ പാർട്ടികളും വ്യാപകമായി വരുകയാണെന്ന് ആസ്ഥ വെളിപ്പെടുത്തി.. പാർട്ടിക്ക് ശേഷം പാത്രത്തിൽ നിന്ന് ലഭിക്കുന്ന താക്കോലിന്റെ ഉടമസ്ഥന്റെ പങ്കാളിയുമായി അന്ന് രാത്രി ചെലവഴിക്കുന്ന രീതിയാണിത്. ട്രിപ്പിൾ ബന്ധങ്ങളും ഇതിലുൾപ്പെടുന്നുണ്ട്. ഭർത്താവും ഭാര്യയും മൂന്നാമതൊരു വ്യക്തിയുമായി ഒന്നിച്ച് പ്രണയത്തിലും ലൈംഗിക ബന്ധത്തിലും കഴിയുന്ന 'പോളിഅമോറി' രീതികളും ഇന്ത്യയിൽ വളർന്നുവരുകയാണെന്നും അവർ പറഞ്ഞു.. സെലിബ്രിറ്റികൾ ഇതിന്റെ ഭാഗമാകുന്നുണ്ടെങ്കിലും തുറന്നുപറച്ചിലിനെ അവർ പേടിക്കുന്നുണ്ടെന്നും ആസ്ഥ വ്യക്തമാക്കി.

സോഷ്യൽ മീഡിയയിലെ കപട ജീവിതം

പല സാധാരണക്കാരും ഇൻസ്റ്റാഗ്രാമിലെ പ്രണയചിത്രങ്ങൾ കണ്ട് 'അവരെപ്പോലെ ഞങ്ങളും ഫോട്ടോ ഇടണം' എന്ന് ചിന്തിക്കുകയും സ്വന്തം ബന്ധങ്ങളെ മറ്റുള്ളവരുമായി താരതമ്യം ചെയ്യുകയും ചെയ്യാറുണ്ട്. എന്നാൽ സെലിബ്രിറ്റികളുടെ ജീവിതവും അങ്ങേയറ്റം പ്രശ്‌നങ്ങൾ നിറഞ്ഞതാണെന്ന് ആസ്ഥ പറഞ്ഞു. കൂടെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്‌തെങ്കിൽ മാത്രമേ ഒരു ബന്ധത്തിന് മൂല്യമുള്ളൂ എന്ന തെറ്റായ ചിന്തയിൽ നിന്ന് മാറി, സോഷ്യൽ മീഡിയക്ക് പുറത്ത് സന്തോഷകരമായ ഒരു 'ഓഫ്ലൈൻ ജീവിതം' കെട്ടിപ്പടുക്കുകയാണ് വേണ്ടതെന്ന് ആസ്ഥ എടുത്തുപറഞ്ഞു. ഉദാഹരണമായി നടൻ ഗൗരവ് ഖന്നയും ഭാര്യ ആകാംക്ഷയുടേയും ജീവിതത്തെക്കുറിച്ചും ആസ്ഥ പറഞ്ഞു.

ഗൗരവ് ഖന്നയും ഭാര്യ ആകാംക്ഷയും ഒരു വർഷമായി വേർപിരിഞ്ഞു കഴിയുകയാണെങ്കിലും, കഴിഞ്ഞ അഞ്ചാറ് മാസമായി യൂട്യൂബ് വ്‌ലോഗുകൾ നിർമ്മിക്കുകയും ബിഗ് ബോസ് അടക്കമുള്ള ഷോകളിൽ പരസ്പരം കെട്ടിപ്പിടിച്ച് സ്‌നേഹം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. സോഷ്യൽ മീഡിയയിൽ കാണുന്ന കാര്യങ്ങളൊന്നും യഥാർത്ഥ ജീവിതത്തിൽ സത്യമല്ലെന്ന് തെളിയിക്കുന്ന ഒന്നാണിത്.

കപ്പിൾ കണ്ടന്റിലൂടെ പണമുണ്ടാക്കലാണ് ഇതിലൂടെ അവർ ചെയ്തിരുന്നതെന്നും ആസ്ഥ വ്യക്തമാക്കി.