
വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കേരളത്തിലെ ഒരു മെഡിക്കല്‍ കോളേജിലെ രണ്ട് വിദ്യാര്‍ഥികള്‍ റാസ്പുടിന്‍ പാട്ടിന് ചുവടുവെച്ചതും ആ വീഡിയോ വൈറലായതും. അന്ന് മുതല്‍ 'കോട്ടിനുള്ളിലെ കലാകാരന്മാരു'ടെ ഇത്തരം വീഡിയോകള്‍ക്ക് വലിയ പ്രചാരമാണ് ലഭിക്കുന്നത്. ഇപ്പോള്‍ അതുപോലെ വൈറലായിരിക്കുകയാണ് മറ്റൊരു വീഡിയോ.
വെറും ഡോക്ടറല്ല, പ്രൊഫസറാണ് ഈ വീഡിയോയിലെ താരം. അതും ഉത്തര്‍പ്രദേശിലെ ലഖ്‌നൗവിലുള്ള രാം മനോഹര്‍ ലോഹ്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ സര്‍ജറി വിഭാഗം പ്രൊഫസര്‍. സങ്കീര്‍ണമായ ശസ്ത്രക്രിയകള്‍ക്ക് നേതൃത്വം നല്‍കി ജീവനുകള്‍ രക്ഷിക്കാനും വിദ്യാര്‍ഥികളെ അത് പരിശീലിപ്പിക്കാനും മാത്രമല്ല, റാംപില്‍ ചുവടുവെക്കാനും അറിയാമെന്ന് തെളിയിച്ച പ്രൊഫസറെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.
എം.ബി.ബി.എസ്. വിദ്യാര്‍ഥിയായ അങ്കിത് പാണ്ഡെയാണ് സാമൂഹിക മാധ്യമമായ ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവെച്ചത്. നല്ല ഒന്നാന്തരം കസവുമുണ്ടും വെള്ള ഷര്‍ട്ടും ധരിച്ചാണ് പ്രൊഫസര്‍ റാംപില്‍ ചുവടുവെക്കുന്നത്. കൂടാതെ ക്രീം നിറത്തിലുള്ള ഷാളും ഉണ്ടായിരുന്നു.
തൂനേ മാരി എന്‍ട്രിയാന്‍ എന്ന ബോളിവുഡ് ഹിറ്റ് ഗാനത്തിന്റെ അകമ്പടിയോടെയാണ് പ്രൊഫസര്‍ റാംപില്‍ നടന്നത്. ഇതിനിടെ അപ്രതീക്ഷിതമായി അദ്ദേഹം നൃത്തച്ചുവടുകള്‍ കൂടി വെച്ചതോടെ വിദ്യാര്‍ഥികളുടെ ആവേശം ഇരട്ടിയായി. മെഡിക്കല്‍ കോളേജിലെ വാര്‍ഷികാഘോഷപരിപാടിയായ എസ്‌പെരാന്‍സയിലായിരുന്നു പ്രൊഫസറുടെ വൈറല്‍ പ്രകടനം. ഇത്തരം അധ്യാപകരാണ് തങ്ങള്‍ക്ക് വേണ്ടത് എന്നാണ് പലരും വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തത്.
Content Highlights: Lucknow RMLIMS medical college professor's ramp walk, dance performance video is viral
Published: 23 Oct 2024, 08:42 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented