ട്രാന്‍സ്ജെന്‍ഡര്‍ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് സീമാ വിനീത് വിവാഹിതയായി. സാമൂഹികമാധ്യമങ്ങളിലൂടെ സീമ തന്നെയാണ് വിവാഹ ചിത്രങ്ങള്‍ പങ്കുവെച്ചത്. നിശാന്താണ് സീമയുടെ ജീവിതപങ്കാളി. കഴിഞ്ഞദിവസം ഇരുവരുമൊന്നിച്ചുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളും സീമ പങ്കുവെച്ചിരുന്നു.
വെള്ള ലെഹങ്കയാണ് സീമാ വിനീതിന്റെ വിവാഹവേഷം. പച്ചയും വെള്ളയും കല്ലുകള്‍ പതിച്ച മാലകളും കമ്മലും വളകളും അഴകിന് മാറ്റേകി. ലളിതമായ മേക്കപ്പാണുണ്ടായിരുന്നത്. സീമയോട് യോജിക്കും വിധം അതേ നിറത്തിലുള്ള കുര്‍ത്തയാണ് നിശാന്ത് ധരിച്ചത്. ഒപ്പം തന്റെ പ്രിയതമയ്ക്ക് സമാനമായി പച്ചയും വെള്ളയും മുത്തുകളുള്ള മാലയുമുണ്ടായിരുന്നു.
വിവാഹദിനത്തില്‍ സീമയുടെ കവിളിലും നെറ്റിയിലും നിശാന്ത് സ്നേഹചുംബനം നല്‍കുന്നത് ഉള്‍പ്പെടെയുള്ള ചിത്രങ്ങളാണ് സീമാ വിനീത് പങ്കുവെച്ചത്. 'ഭൂമിയിലെ ഏറ്റവും വലിയ സന്തോഷം ഇന്നത്തേതാണ്' എന്നാണ് സീമ ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചത്. നിരവധി പേരാണ് ചിത്രങ്ങള്‍ക്ക് താഴെ വധൂവരന്മാര്ക്ക് ആശംസകളര്‍പ്പിച്ച് കമന്റുകളിട്ടത്.
Don't Miss: നീളമേറിയ മുടിമുറിച്ചു, എട്ട് കിലോ കൂട്ടി; ആദ്യചിത്രത്തിനായി വരുത്തിയ മാറ്റങ്ങൾ പങ്കുവെച്ച് റാണിയ റാണ
സീമയും നിശാന്തും നേരത്തേ 2024-ല്‍ രജിസ്റ്റര്‍ വിവാഹം ചെയ്തിരുന്നു. ദീര്‍ഘകാലമായി ഇരുവരും പ്രണയത്തിലായിരുന്നു. ഇരുവരും വിവാഹ സര്‍ട്ടിഫിക്കറ്റ് കൈയില്‍ പിടിച്ചുകൊണ്ടുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചുകൊണ്ടാണ് രജിസ്റ്റര്‍ വിവാഹം ചെയ്തതായി അന്ന് സീമ അറിയിച്ചത്.
2022-ലെ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച സംരംഭകയ്ക്കുള്ള ട്രാന്‍സ്ജെന്‍ഡര്‍ പുരസ്കാരം നേടിയ സീമാ വിനീത് ദുര്‍ഘടമായ ജീവിതസാഹചര്യങ്ങളോട് പൊരുതിയാണ് മുന്നേറിയത്.
Also Read: 'ഞങ്ങള്‍ക്കിടയിലേക്ക് ഒരു കുഞ്ഞതിഥിയെത്തുന്നു'; അമ്മയാകാനൊരുങ്ങി 'കഭി ഖുഷി കഭി ഗം' താരം മാളവിക
Content Highlights: Transgender celebrity makeup artist Seema Vineeth tied knot with Nishant, share photos
Published: 25 Jun 2025, 05:04 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented