ന്യൂയോര്‍ക്കിലെ ടൈംസ് സ്‌ക്വയറില്‍ ഇതാദ്യമായി ദുര്‍ഗാ പൂജ ആഘോഷിച്ചു. ന്യൂയോര്‍ക്ക് നഗരത്തിന് മധ്യത്തിലുള്ള ദുര്‍ഗ പൂജ പന്തലിന്റെ വീഡിയോ ദൃശ്യങ്ങളും സാമൂഹികമാധ്യമങ്ങളില്‍ വൈറലായി. 

To advertise here,

ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സറായ രുചിക ജെയ്ന്‍ എല്ലാവരോടും പൂജയില്‍ പങ്കെടുക്കാന്‍ അഭ്യര്‍ഥിച്ചു. ഇതോടൊപ്പം ഒരു വീഡിയോയും രുചിക പങ്കുവെച്ചിരുന്നു. 

ബംഗാളി ക്ലബ്ബ് യുഎസ്എ ആണ് രണ്ടുദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങള്‍ക്ക് പിന്നില്‍. നവമി പൂജയും ദുര്‍ഗ പൂജയോടെയുമാണ് ചടങ്ങുകള്‍ തുടങ്ങിയത്. 

രണ്ടുദിവസം നീണ്ടുനില്‍ക്കുന്ന പൂജയ്‌ക്കൊടുവില്‍ ബോളിവുഡ് ഡാന്‍സ് മ്യൂസിക്കല്‍ പരിപാടിയും സംഘടിപ്പിക്കും. ദുര്‍ഗ പൂജ ആഗോളതലത്തില്‍ ആഘോഷിക്കുന്ന സന്തോഷത്തിലായിരുന്നു നിരവധി പേര്‍. ഇതുമായി ബന്ധപ്പെട്ട് കമന്റുകളുമുണ്ട് സോഷ്യൽ മീഡിയയിൽ യഥേഷ്ടം. ചരിത്രപരമായ ആഘോഷം, പൂജയ്ക്ക് എല്ലാവിധ ആശംസകളും എന്നിങ്ങനെ പോകുന്നു കമന്റുകള്‍. ബംഗാളി സംസ്‌കാരം ന്യൂയോര്‍ക്ക് നഗരത്തിലെത്തിച്ചതിന്റെ സന്തോഷവും ചിലര്‍ പങ്കുവെച്ചു.