പല തരത്തിലുള്ള പ്രണയകഥകളും നമ്മള്‍ കേട്ടിട്ടുണ്ട്. പാതിവഴിയില്‍ പിരിഞ്ഞുപോയ പ്രണയവും ജീവിതകാലം മുഴുവന്‍ കൂടെയുള്ള പ്രണയവുമെല്ലാം അതില്‍ ഉള്‍പ്പെടും. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു പ്രണയകഥയാണ് കെനിയയില്‍ നിന്നും വരുന്നത്. കഥ കേട്ടാല്‍ ആരായാലും ഒന്ന് അമ്പരന്നുപോകും.

To advertise here,

മൂന്നു സഹോദരിമാര്‍ ഒരേസമയം പ്രണയിച്ചത് ഒരു പുരുഷനെ തന്നെയാണ്. വിട്ടുപിരിയാന്‍ പ്രയാസമുള്ളതിനാല്‍ ഒരുമിച്ച് ജീവിക്കാന്‍ വേണ്ടിയാണ് മൂന്നു പേരും ഒരാളെ പ്രണയിച്ചത്. ഈ പ്രണയം കാമുകനും നിരസിച്ചില്ല. മൂന്നു പേരേയും വിവാഹം ചെയ്ത് ഇപ്പോള്‍ ഒരുമിച്ച് ഒരു വീട്ടിലാണ് താമസം.

കെനിയയില്‍ നിന്നുള്ള കേറ്റ്, ഈവ്, മേരി എന്നീ സഹോദരിമാരാണ് ഈ അപൂര്‍വ പ്രണയകഥയിലെ നായികമാര്‍. മൂന്നു പേരും ഐഡന്റിക്കല്‍ സിസ്റ്റേഴ്‌സാണ്. ഇവര്‍ ഒരു ക്വയര്‍ ബാന്‍ഡിലെ ഗായികമാരായിരുന്നു. ഒരു പരിപാടിക്കിടെയാണ് സ്റ്റീവോ എന്ന ചെറുപ്പക്കാരനെ പരിചയപ്പെടുന്നതും പിന്നീട് പ്രണയത്തിലാകുന്നതും. 

എല്ലാവരും ഒരുമിച്ച് താമസിക്കുന്നതില്‍ തനിക്ക് ഒരിക്കലും ഒരു ബുദ്ധിമുട്ടും തോന്നിയിട്ടില്ലെന്നും തന്റെ മൂന്ന് ഭാര്യമാരുടേയും ഇഷ്ടാനിഷ്ടങ്ങള്‍ അറിഞ്ഞുപ്രവര്‍ത്തിക്കാന്‍ തനിക്ക് സാധിക്കുന്നുണ്ടെന്നും സ്റ്റോവ പറയുന്നു. ഓരോ ഭാര്യമാര്‍ക്കും പ്രത്യേകം ദിവസങ്ങളും സ്റ്റീവോ മാറ്റിവെച്ചിട്ടുണ്ട്. 

ഇപ്പോള്‍ ഇവര്‍ക്ക് കോമ്രേഡ്‌സ് ട്രിപ്‌ലെറ്റ്‌സ് എന്ന പേരില്‍ യുട്യൂബ് ചാനലുണ്ട്. ജീവിതത്തിലെ എല്ലാ വിശേഷങ്ങളും വീഡിയോ വഴി ഇവര്‍ പങ്കുവെയ്ക്കുന്നു. സഹോദരിമാരില്‍ ഒരാള്‍ ഇപ്പോള്‍ ഗര്‍ഭിണിയാണ്. ഒരു ലക്ഷത്തില്‍ അധികം സബ്‌സ്‌ക്രൈബേഴ്‌സാണ് ഈ ചാനലിനുള്ളത്.