മൂന്ന് വർഷത്തെ പ്രണയത്തിനൊടുവിൽ പോപ് താരം ടെയ്‌ലർ സ്വിഫ്റ്റും അമേരിക്കൻ ഫുട്‌ബോൾ കാരം ട്രാവിസ് കെൽസിയും വിവാഹിതരായി. ന്യൂയോർക്കിലെ മാഡിസൺ സ്‌ക്വയർ ഗാർഡനിലായിരുന്നു വിവാഹം. ഇരുവരുടേയും അടുത്ത സുഹൃത്തും നടനുമായ ആദം സാന്റ്‌ലറാണ് വിവാഹത്തിന് നേതൃത്വം നൽകിയത്. കഴിഞ്ഞ ഓഗസ്റ്റിൽ ഇരുവരുടേയും വിവാഹനിശ്ചയം കഴിഞ്ഞിരുന്നു.

To advertise here,

ആഡംബര ബ്രാൻഡായ ക്രിസ്റ്റ്യൻ ഡിയോറിന്റെ ഔട്ട്ഫിറ്റാണ് ഇരുവരും വിവാഹത്തിന് തിരഞ്ഞെടുത്തത്. ക്രിസ്റ്റ്യൻ ഡിയോറിന്റെ ക്രിയേറ്റീവ് ഡയറക്ടറും ഐറിഷ് ഫാഷൻ ഡിസൈനറുമായ ജൊനാഥൻ ആൻഡേഴ്‌സണാണ് ഔട്ട്ഫിറ്റ് ഡിസൈൻ ചെയ്തത്. ഫ്രഞ്ച് ആഡംബര ബ്രാൻഡായ കാർട്ടിയറിന്റെ ആഭരണങ്ങളാണ് ടെയ്‌ലർ സ്വിഫ്റ്റ് അണിഞ്ഞത്.

പരമ്പരാഗത ചടങ്ങുകൾ ഒഴിവാക്കിയുള്ള വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടെ ആയിരത്തോളം അതിഥികളാണ് പങ്കെടുത്തത്. ബ്രാഡ്‌ലി കൂപ്പർ, ജിജി ഹാദിദ്, ഡക്കോത്ത ജോൺസൺ, പീറ്റർ ഹെർമൻ, എഡ് ഷീരൻ തുടങ്ങിയ സെലിബ്രിറ്റികൾ വിവാഹത്തിനെത്തി.

അമേരിക്കൻ ഫുട്‌ബോൾ ടീമായ കാൻസാസ് സിറ്റി ചീഫ്‌സിന്റെ താരമാണ് 36-കാരനായ ട്രാവിസ്. 2023 സെപ്റ്റംബറിൽ ട്രാവിസിന്റെ മത്സരം കാണാൻ സ്വിഫ്റ്റ് എത്തിയതോടെയാണ് പ്രണയം പരസ്യമായത്. പിന്നീട് ഇരുവരും ഒട്ടേറെ തവണ പൊതുവേദികളിൽ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടു.