മാസങ്ങൾ നീണ്ട അഭ്യൂഹങ്ങൾക്കൊടുവിൽ പ്രണയം സ്ഥിരീകരിച്ച് ഹോളിവുഡ് നടി സിഡ്‌നി സ്വീനിയും മ്യൂസിക് പ്രൊഡ്യൂസർ സ്‌കൂട്ടർ ബ്രൗണും. ഇൻസ്റ്റഗ്രാമിലൂടെയാണ് ഇരുവരും തങ്ങളുടെ പ്രണയം സ്ഥിരീകരിച്ചത്. സ്‌കൂട്ടർ ബ്രൗണിനൊപ്പമുള്ള ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം സിഡ്‌നി സ്വീനി ബുധനാഴ്ച ഇൻസ്റ്റഗ്രാമിൽ സ്‌റ്റോറിയായി പങ്കുവെച്ചിരുന്നു. ഇത് സ്‌കൂട്ടർ ബ്രൗൺ തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയായി ഷെയർ ചെയ്തു.

To advertise here,

സിഡ്‌നി സ്വീനിയുടെ പുതിയ സീരീസായ യൂഫോറിയ മൂന്നാം സീസണിന്റെ ഏപ്രിൽ ഏഴിന് നടന്ന പ്രീമിയറിനിടെ എടുത്ത ചിത്രമാണ് താരം പങ്കുവെച്ചത്. 'ലക്കി ബാസ്റ്റഡ്' എന്ന കുറിപ്പോടെയാണ് സ്‌കൂട്ടർ ബ്രൗൺ ഇത് ഷെയർ ചെയ്തത്. ഇതോടെയാണ് താരപ്രണയത്തിന് ഔദ്യോഗികമായ സ്ഥിരീകരണമായതായി റിപ്പോർട്ടുകൾ വന്നത്.

28-കാരിയായ സിഡ്‌നി സ്വീനിയും 44-കാരനായ സ്‌കൂട്ടർ ബ്രൗണും ഇറ്റലിയിലെ വെനീസിൽ നടന്ന ജെഫ് ബെസോസിന്റേയും ലോറൻ സാഞ്ചസിന്റേയും വിവാഹത്തിനിടെയാണ് കണ്ടുമുട്ടിയതെന്നാണ് റിപ്പോർട്ട്. 2025 സെപ്റ്റംബറിലായിരുന്നു ഇത്. പിന്നീട് ഇരുവരേയും പലയിടങ്ങളിലും ഒന്നിച്ചുകണ്ടതോടെയാണ് പ്രണയാഭ്യൂഹം ഉയർന്നത്.