തങ്ങള്‍ വീണ്ടും വിവാഹിതരായതായി അറയിച്ചിരിക്കുകയാണ് നടി സ്വാസിക വിജയും ഭര്‍ത്താവ് പ്രേമും. ഒന്നാം വിവാഹവാര്‍ഷികദിനത്തിലാണ് തങ്ങള്‍ വീണ്ടും വിവാഹിതരായെന്ന ഇരുവരുടേയും പ്രഖ്യാപനം. തമിഴ് ആചാരപ്രകാരം വിവാഹിതരായി എന്നാണ് പ്രേം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച റീലിനൊപ്പമുള്ള കുറിപ്പില്‍ പറയുന്നത്.

To advertise here,

'ഒരുവര്‍ഷം വേഗം കടന്നുപോയി. തമിഴ് രീതികള്‍ പ്രകാരം വീണ്ടും വിവാഹിതരാവാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ഇത് മനോഹരമാക്കിയതിന് എല്ലാവര്‍ക്കും നന്ദി. ഷൂട്ടിന് വേണ്ടിയായിരുന്നെങ്കിലും ശരിക്കുമൊരു വിവാഹംപോലെ തന്നെ ഞങ്ങള്‍ക്കിത് അനുഭവപ്പെട്ടു', പ്രേം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

കഴിഞ്ഞവര്‍ഷം ജനുവരി 24-നാണ് സ്വാസികയും ടെലിവിഷന്‍ താരവും മോഡലുമായ പ്രേം ജേക്കബും വിവാഹിതരായത്. ഇരുവരും ഒരു സീരിയലില്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു. പൂജ വിജയ് എന്നാണ് സ്വാസികയുടെ യഥാര്‍ത്ഥ പേര്. വൈഗ എന്ന തമിഴ് സിനിമയിലൂടെയാണ് സിനിമാരംഗത്തെത്തുന്നത്. 2010-ല്‍ റിലീസ് ചെയ്ത ഫിഡില്‍ ആണ് ആദ്യ മലയാള സിനിമ. ടെലിവിഷന്‍ സീരീയലുകളിലൂടെയാണ് സ്വാസിക ആദ്യകാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടത്.

പ്രഭുവിന്റെ മക്കള്‍, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, പൊറിഞ്ചു മറിയം ജോസ്, ചതുരം എന്നി സിനിമകളിലെ കഥാപാത്രങ്ങള്‍ ശ്രദ്ധേയമാണ്. വാസന്തി എന്ന ചിത്രത്തിലെ അഭിനയത്തിന് 2019-ലെ മികച്ച സ്വഭാവനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടുകയും ചെയ്തു.