
എന്തുകൊണ്ട് തന്റെ ജീവിതത്തില്‍ വിവാഹം സംഭവിച്ചില്ലെന്ന് വ്യക്തമാക്കി ബോളിവുഡ് നടിയും മിസ് യൂണിവേഴ്സുമായ സുസ്മിത സെന്‍. തന്റെ ജീവിതത്തില്‍ കടന്നുവന്ന പുരുഷന്മാരെല്ലാം ഏതെങ്കിലും വിധത്തില്‍ തന്നെ നിരാശപ്പെടുത്തുന്നവര്‍ ആയിരുന്നെന്നും അതിനാലാണ് ഈ ബന്ധങ്ങളൊന്നും വിവാഹത്തില്‍ എത്താതിരുന്നതെന്നും സുസ്മിത വ്യക്തമാക്കി. ട്വിങ്കിള്‍ ഖന്നയുമായുള്ള 'ട്വീക് ഇന്ത്യ' അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സുസ്മിത.
ദത്തെടുത്തു വളര്‍ത്തുന്ന എന്റെ മക്കള്‍ ഒരിക്കലും വിവാഹത്തിന് ഒരു തടസമായിട്ടില്ല. മൂന്നു ബന്ധങ്ങള്‍ വിവാഹത്തിന് തൊട്ടടുത്ത് വരെ എത്തിയതായിരുന്നു. അതില്‍ നിന്ന് ദൈവം എന്നേയും മക്കളേയും രക്ഷപ്പെടുത്തുകയായിരുന്നു. സുസ്മിത അഭിമുഖത്തില്‍ വെളിപ്പെടുത്തുന്നു.
വിവാഹവുമായി ബന്ധപ്പെട്ട ചിത്രത്തില്‍ എന്റെ മക്കള്‍ ഒരിക്കലും കടന്നുവന്നിട്ടില്ല. അവര്‍ വളരെ സ്നേഹവും ദയയുമുള്ള കുട്ടികളാണ്. അവര്‍ എന്റെ ജീവിതത്തിലെ പുരുഷന്മാരെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. ഒരിക്കലും മുഖം തിരിച്ചിട്ടില്ല. അവര്‍ എല്ലാവര്ക്കും തുല്യമായ സ്നേഹവും ബഹുമാനവും നല്‍കിയിട്ടുണ്ട്. കാണാന്‍ ഏറ്റവും മനോഹരമായ കാഴ്ചയാണത്.
ഞാന്‍ മൂന്ന് തവണ വിവാഹത്തിന് അടുത്തെത്തിയതാണ്. എന്നാല്‍ മൂന്ന് തവണയും ദൈവം എന്നെ രക്ഷിച്ചു. എന്റെ ഈ രണ്ട് കുട്ടികളേയും ദൈവം സംരക്ഷിക്കുന്നതിനാല്‍ പ്രശ്നങ്ങള്‍ നിറഞ്ഞ ഒരു ബന്ധത്തില്‍ ദൈവം എന്നെ കുരുക്കില്ല.' സുസ്മിത അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു.
സംവിധായകന് വിക്രം ഭട്ടുമായും നടന് രണ്‍ദീപ് ഹൂഡയുമായെല്ലാം ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്ന താരമാണ് സുസ്മിത സെന്‍. 46-കാരിയായ സുസ്മിതയും 31-കാരനായ മോഡല്‍ രോഹ്മാനും തമ്മിലുള്ള പ്രണയവും ഏറെ ചര്‍ച്ചയായിരുന്നു. എന്നാല്‍ മൂന്നു വര്‍ഷത്തെ പ്രണയത്തിന് ശേഷം അവര്‍ കഴിഞ്ഞ ഡിസംബറില്‍ വേര്‍പിരിഞ്ഞു.
സുസ്മിതയുടെ വിവാഹ വാര്‍ത്ത പലപ്പോഴായി പ്രചരിച്ചിരുന്നെങ്കിലും വിവാഹത്തില്‍ നിന്ന് പിന്മാറി താരം രണ്ട് കുട്ടികളെ ദത്തെടുക്കുകയായിരുന്നു. റെനീ, അലീസാ എന്നു പേരുള്ള ഈ മക്കള്‍ക്കൊപ്പമുള്ള മനോഹര നിമിഷങ്ങളുടെ ചിത്രങ്ങളും വീഡിയോയും താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കാറുണ്ട്. എത്രത്തോളം സ്നേഹസമ്പന്നയായ അമ്മയാണ് സുസ്മിതയെന്ന് ഈ ചിത്രങ്ങള്‍ കണ്ടാല്‍ മനസ്സിലാകും.
1994-ല്‍ മനിലയില്വെച്ചു നടന്ന മിസ് യൂണിവേഴ്സ് മത്സരത്തില്‍ കിരീടം നേടിയതോടെയാണ് സുസ്മിത ശ്രദ്ധാകേന്ദ്രമായത്. 1996-ല്‍ മഹേഷ് ഭട്ടിന്റെ ദസ്തക് എന്ന ചിത്രത്തിലൂടേയായിരുന്നു ബോളിവുഡിലെ അരങ്ങേറ്റം.
Content Highlights: sushmita sen on why she never married
Published: 01 Jul 2022, 08:49 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented