സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം വിവാഹിതനായതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മായാനദി സിനിമയിലെ
രംഗം. ആഷിഖ് അബു സംവിധാനം ചെയ്ത മായാനദിയിലെ ഒരു രംഗത്തില്‍ വധൂവരന്‍മാരുടെ പേര് വേദിയില്‍ എഴുതിയിരിക്കുന്നത് സുഷിന്‍, ഉത്തര എന്നാണ്. ചിത്രത്തില്‍ അപ്പു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഐശ്വര്യ ലക്ഷ്മി അവതാരകയായെത്തുന്ന വിവാഹത്തിലെ വധൂവരന്‍മാര്‍ക്കാണ് ഈ പേര് നല്‍കിയിരിക്കുന്നത്‌.

To advertise here,

ഈ ചിത്രത്തിന്റെ ചീഫ് അസിസ്റ്റന്റ് ഡയറക്ടര്‍ ആയിരുന്നു ഉത്തര. സുഷിനും ഉത്തരയും തമ്മില്‍ അന്ന് തന്നെ പ്രണയത്തിലായിരുന്നുവെന്നും അതിനുള്ള തെളിവാണ് ഈ രംഗമെന്നുമാണ് സോഷ്യല്‍ മീഡിയയുടെ കണ്ടുപിടിത്തം. കുറച്ച് മാസങ്ങള്‍ക്കുമുമ്പ് നടന്ന ജയറാമിന്റെ മകള്‍ മാളവികയുടെ വിവാഹത്തിനും സുഷിനും ഉത്തരയും ഒന്നിച്ചെത്തിയിരുന്നു. അന്ന് ഉത്തര ആരാണെന്ന ചോദ്യത്തിന് തന്റെ പങ്കാളിയെന്നാണ് സുഷിന്‍ മാധ്യമങ്ങളോട് പറഞ്ഞത്. 

പാര്‍വതിയുടെ സഹോദരീപുത്രിയാണ് ഉത്തര. അതിനിലാണ് ഇരുവരും മാളവികയുടെ വിവാഹത്തിലും കാളിദാസിന്റെ വിവാഹ നിശ്ചയ ചടങ്ങിലും പങ്കെടുത്തത്. 

placeholder
mayanadhi
മായാനദിയിലെ രംഗം

ജയറാം കുടുംബത്തോടൊപ്പമാണ് സുഷിന്റെ വിവാഹത്തിനെത്തിയത്. അടുത്ത ബന്ധുക്കളും സിനിമാ മേഖലയിലെ അടുത്ത സുഹൃത്തുക്കളും വിവാഹത്തില്‍ പങ്കെടുത്തു. അഭിനേതാക്കളായ ഫഹദ് ഫാസില്‍, നസ്രിയ, അപര്‍ണ ബാലമുരളി, ഉണ്ണിമായ പ്രസാദ്, തിരക്കഥാകൃത്ത് ശ്യാം പുഷ്‌കര്‍, സംഗീത സംവിധായകന്‍ ദീപക് ദേവ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. 

ഓറഞ്ച് നിറത്തിലുള്ള സാരിയായിരുന്നു ഉത്തരയുടെ ഔട്ട്ഫിറ്റ്. ഗോള്‍ഡന്‍ ബോര്‍ഡറുള്ള സാരിക്കൊപ്പം സീക്വിന്‍ വര്‍ക്കുകള്‍ ചെയ്ത ഓറഞ്ച് നിറത്തുള്ള ബ്ലൗസാണ് തിരഞ്ഞെടുത്തത്. പൂക്കള്‍ പ്രിന്റ് ചെയ്ത ഷര്‍ട്ടും വെള്ളമുണ്ടുമായിരുന്നു സുഷിന്റെ ഔട്ട്ഫിറ്റ്.

അമല്‍ നീരദ് സംവിധാനം ചെയ്ത ബോഗയ്ന്‍വില്ലയാണ് സുഷിന്‍ അവസാനം സംഗീതം ചെയ്ത ചിത്രം. ഈ ചിത്രത്തിന് ശേഷം ചെറിയ ഇടവേള എടുക്കുന്നതായി സുഷിന്‍ അറിയിച്ചിരുന്നു. 2024-ല്‍ സുഷിന്‍ ശ്യാം സംഗീതം പകര്‍ന്ന മഞ്ഞുമ്മല്‍ ബോയ്സ്, ആവേശം, ഉള്ളൊഴുക്ക് എന്നീ ചിത്രങ്ങള്‍ മികച്ച പ്രേക്ഷക അഭിപ്രായവും വിജയവും നേടിയിരുന്നു.