ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറുടെ ചരിത്ര ഇന്നിങ്‌സുകള്‍ കാണാത്ത ക്രിക്കറ്റ് ആരാധകരുണ്ടാകില്ല. എന്നാല്‍ ക്രീസിന് പുറത്തും സച്ചിന്‍ മികച്ചൊരു വ്യക്തിയായിരുന്നു. എപ്പോഴും തമാശകള്‍ പറയുന്ന അദ്ദേഹം ഇന്ത്യന്‍ ഡ്രസ്സിങ് റൂമിലെ തമാശക്കാരന്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. പലപ്പോഴും തമാശകളിലൂടെ അദ്ദേഹം സഹതാരങ്ങളെ ചിരിപ്പിക്കുമായിരുന്നു. അതുപോലെ ഒരു നിമിഷത്തെ കുറിച്ചാണ് സഹതാരം സുരേഷ് റെയ്‌ന അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞത്.
ഈ സംഭവം നടക്കുമ്പോള്‍ റെയ്‌ന ഇന്ത്യന്‍ ടീമിലെ പുതുമുഖ താരമായിരുന്നു. ഒരു വിമാനയാത്രക്കിടെ റെയ്‌ന തന്റെ മകനാണെന്ന തരത്തില്‍ സച്ചിന്‍ അഭിനയിക്കുകയായിരുന്നു. അത് ഏറെ രസകരമായ നിമിഷമായിരുന്നെന്ന് റെയ്‌ന പറയുന്നു. 'എനിക്ക് ഏകദേശം 18 വയസ്സുള്ളപ്പോള്‍ ഞങ്ങള്‍ ഒരു ടെസ്റ്റ് മത്സരം കളിക്കാന്‍ പോവുകയായിരുന്നു. ഞാന്‍ സച്ചിന്‍ പാജിയുടെ അടുത്ത് ബിസിനസ്സ് ക്ലാസ്സില്‍ ഇരിക്കുകയായിരുന്നു. അപ്പോള്‍ എയര്‍ ഹോസ്റ്റസ് അരികില്‍ വന്ന് 'ഗുഡ് മോര്‍ണിംഗ് സച്ചിന്‍ സര്‍, സുഖമാണോ?' എന്ന് ചോദിച്ചു. ഞാന്‍ സച്ചിന്റെ മകന്‍ അര്‍ജുനാണെന്നാണ് അവര്‍ കരുതിയത്. അത് തമാശ ഒപ്പിക്കാനുള്ള അവസരമാണെന്ന് സച്ചിന്‍ പാജിക്ക് മനസിലായി.
അവര്‍ എന്നെ കുറിച്ച് എന്തോ ചോദിച്ചപ്പോള്‍ സച്ചിന് പാജിയുടെ മറുപടി ഇങ്ങനെയായിരുന്നു. അതെ, അവന്‍ ഒട്ടും പഠിക്കുന്നില്ല, എന്തുചെയ്യാനാ? ഞാന്‍ അഞ്ജലിയോടും (തെണ്ടുല്‍ക്കറുടെ ഭാര്യ) ഇക്കാര്യം പറഞ്ഞിട്ടുണ്ട്.'
പിന്നീട് ഞങ്ങള്‍ മറ്റ് കളിക്കാര്‍ ഇരിക്കുന്ന ഭാഗത്തേക്ക് പോയി. എന്തിനാണ് എന്നെ ബിസിനസ് ക്ലാസില്‍ ഇരുത്തിയതെന്നും നിങ്ങള്‍ എന്നെ അര്‍ജുന്‍ തെണ്ടുല്‍ക്കര്‍ ആക്കിയില്ലേ എന്നും സച്ചിന്‍ പാജിയോട് പറഞ്ഞു. പിന്നാലെ സച്ചിന്‍ എയര്‍ ഹോസ്റ്റസിനെ വിളിച്ച് എന്നെ പരിചയപ്പെടുത്തി തെറ്റിദ്ധാരണ നീക്കി. 'അവന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഭാഗമാണ്. പേര് സുരേഷ് റെയ്‌ന എന്നാണ്. എന്റെ മകനല്ല.' എന്ന് പറഞ്ഞു. സച്ചിന്‍ പാജിക്ക് ഇത്തരം തമാശകള്‍ ഒപ്പിക്കാന്‍ വലിയ ഇഷ്ടമായിരുന്നു.'-റെയ്‌ന പറയുന്നു.
Content Highlights: suresh raina reveals sachin tendulkars prank on flight attendant
Published: 13 Aug 2025, 09:06 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented