ലണ്ടൻ: ലണ്ടനിൽനിന്ന് ഷിക്കാഗോയിലേക്ക് പുറപ്പെട്ട ബ്രിട്ടീഷ് എയർവേയ്‌സ് വിമാനം പറക്കുന്ന ഉയരത്തിൽനിന്ന് പെട്ടെന്ന് 28000 അടി താഴേക്ക് പതിച്ചതായി റിപ്പോർട്ട്. എമർജൻസി പ്രഖ്യാപിച്ച വിമാനം അമേരിക്കൻ യാത്ര റദ്ദാക്കി ഹീത്രൂ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടതായി ഫ്‌ളൈറ്റ് ട്രാക്കിംഗ് വെബ്സൈറ്റായ 'ഫ്‌ലൈറ്റ് റഡാർ 24'-ലെ വിവരങ്ങൾ വ്യക്തമാക്കുന്നു.
അയർലൻഡിന് മുകളിലൂടെ പറക്കുമ്പോഴാണ് വിമാനം പെട്ടെന്ന് ഉയരത്തിൽനിന്ന് താഴേക്ക് വന്നത്. ബ്രിട്ടീഷ് എയർവേയ്സിന്റെ BA295 വിമാനമാണ് അടിയന്തര സന്ദേശം അയച്ചത്.
G-VIIA ആയി രജിസ്റ്റർ ചെയ്തിട്ടുള്ള ബോയിംഗ് 777-200ER വിമാനം, പ്രാദേശിക സമയം രാവിലെ 11:50 ഓടെ ലണ്ടനിലെ ഹീത്രൂവിന്റെ ടെർമിനൽ 5-ൽ നിന്ന് പുറപ്പെട്ട്, ഏകദേശം എട്ട് മണിക്കൂറും 40 മിനിറ്റും നീളുന്ന ഷെഡ്യൂൾ ചെയ്ത യാത്രയിൽ ഷിക്കാഗോയിലേക്ക് പോവുകയായിരുന്നു. അയർലൻഡിന് മുകളിൽ എത്തിനിൽക്കെ 37,000 അടി ഉയരത്തിൽനിന്ന് വിമാനം 9000 അടിയിലേക്കെത്തുകയായിരുന്നു. ഇതുസംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നതേയുള്ളൂ.
Content Highlights: British Airways flight BA295 from London to Chicago experienced a sudden drop of 28,000 feet., The incident occurred over Ireland while cruising at 37,000 feet., The Boeing 777-200ER declared an emergency and returned to Heathrow Airport.
Published: 05 Oct 2026, 09:13 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented