
ടെൽ അവീവ്: ഇസ്രയേൽ തലസ്ഥാനമായ ടെൽ അവീവിൽനിന്ന് ഓസ്ട്രിയ തലസ്ഥാനമായ വിയന്നയിലേക്ക് പോയ വിമാനത്തിന് ബോംബ് ഭീഷണി. തുടർന്ന് വിമാനം ബൾഗേറിയൻ തലസ്ഥാനമായ സോഫിയയിലെ വിമാനത്താവളത്തിൽ അടിയന്തരമായി നിലത്തിറക്കി. ഓസ്ട്രിയൻ എയർലൈൻസിന്റെ ഒഎസ് 82 എന്ന എയർബസ് എ 320-യിലാണ് ബോംബ് ഭീഷണിയുണ്ടായത്.
51 യാത്രക്കാരും ആറ് ജീവനക്കാരും ഉൾപ്പെടെ 57 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനം വിയന്ന ലക്ഷ്യമാക്കി നീങ്ങുന്നതിനിടെ, റൊമാനിയൻ അതിർത്തിയിൽവെച്ച് ബോംബ് ഭീഷണി സിഗ്നൽ ലഭിക്കുകയായിരുന്നു. തുടർന്ന് സോഫിയയിലെ വിമാനത്താവളത്തിൽ അടിയന്തരമായി നിലത്തിറക്കിയെന്ന് ഓസ്ട്രിയൻ അധികൃതർ അറിയിച്ചു.
വിമാനം, സോഫിയയിൽ ഇറങ്ങുന്നതുവരെ വ്യോമസേനയുടെ ഒരു യുദ്ധവിമാനം അതിന് അകമ്പടി നൽകുകയും ചെയ്തു. വിമാനത്തിൽനിന്ന് യാത്രക്കാരെ സുരക്ഷിതമായി മാറ്റിയശേഷം പരിശോധനയും നടത്തി.
ദുബായിൽനിന്ന് ടെൽ അവീവിലേക്ക് പുറപ്പെട്ട വിമാനത്തിൽ ഭീകരാക്രമണ ശ്രമമുണ്ടായി മൂന്നാഴ്ചയ്ക്കുള്ളിലാണ് ടെൽ അവീവിൽനിന്ന് പുറപ്പെട്ട ഓസ്ട്രിയൻ വിമാനത്തിന് നേർക്ക് ബോംബ് ഭീഷണിയുണ്ടായത് എന്നതും ശ്രദ്ധേയമാണ്.
Content Highlights: Austrian Airlines flight OS 82 faced a bomb threat mid-air., The flight was traveling from Tel Aviv to Vienna with 57 people on board., It made a safe emergency landing in Sofia, Bulgaria, escorted by a fighter jet., The incident occurred three weeks after a security scare on a Dubai-Tel Aviv flight.
Published: 19 Oct 2026, 10:42 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented