
അവധിക്കാലത്തിന് ശേഷം സ്‌കൂളുകളെല്ലാം പ്രവേശനോത്സവം ആഘോഷിച്ചു കഴിഞ്ഞു. പുതുതായി സ്‌കൂളില്‍ ചേര്‍ന്നവരുടെ കരച്ചിലും സന്തോഷവുമെല്ലാം നിരവധി രക്ഷിതാക്കള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇപ്പോഴിതാ മകള്‍ അലംകൃത അഞ്ചാം ക്ലാസിലെത്തിയതിന്റെ ആഹ്ലാദം പങ്കുവെച്ചിരിക്കുകയാണ് സുപ്രിയ മേനോന്‍ പൃഥ്വിരാജ്.
'അഞ്ചാം ക്ലാസിലെ ആദ്യ ദിവസം. എന്റെ ആലി ഒരു ഒരു ചെറിയ നദിയിലെ വെള്ളത്തുള്ളിയായി മാറിയിരിക്കുന്നു. സമയം എത്ര വേഗമാണ് കടന്നുപോകുന്നത്! അവളുടെ ഭാവനയും വളരുകയാണ്'- ജലചംക്രമണത്തെ കുറിച്ച് അലംകൃത എഴുതിയ കുറിപ്പ് പങ്കുവെച്ച് സുപ്രിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
വലിയൊരു നദിയിലെ കുഞ്ഞു വെള്ളത്തുള്ളിയാണ് താന്‍ എന്ന് പറഞ്ഞാണ് അലംകൃതയുടെ കുറിപ്പ് തുടങ്ങുന്നത്. ബാഷ്പീകരണവും സാന്ദ്രീകരണവുമെല്ലാം തന്റെ കുറിപ്പില്‍ പരാമര്‍ശിച്ച അലംകൃത അവസാനം വീണ്ടും വെള്ളത്തുള്ളിയായി നദിയില്‍ തിരിച്ചെത്തുന്നതിനെ കുറിച്ചാണ് എഴുതിയിരിക്കുന്നത്.
ഇതിന് താഴെ നിരവധി പേരാണ് അലംകൃതയെ അഭിനന്ദിച്ച് കമന്റ് ചെയ്തത്. ശാസ്ത്രം ഇത്ര കാവ്യാത്മകമായി എഴുതാനാകുമെന്ന് കരുതിയില്ലെന്നും വീട്ടില്‍ തന്നെ ഒരു തിരക്കഥാകൃത്തുണ്ടല്ലോ എന്നുമെല്ലാം ആളുകള്‍ പോസ്റ്റിന് താഴെ കമന്റ് ചെയ്തിട്ടുണ്ട്. മറ്റു ചിലര്‍ അലംകൃതയുടെ കൈയക്ഷരം മനോഹരമാണെന്നും കുറിച്ചിട്ടുണ്ട്.
Content Highlights: supriya prithvirajs daughter alamkrithas first day at fifth std
Published: 07 Jun 2024, 03:57 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented