സംസ്ഥാന ചരിത്രത്തില് ആദ്യമായാണ് ഗവർണർ ഇത്തരത്തിൽ ശുപാർശ നൽകുന്നത്

തിരുവനന്തപുരം: കേരളാ പിഎസ്‌സി ചെയർമാൻ ഡോ. എം.ആർ. ബൈജുവിനേയും അംഗങ്ങളേയും പുറത്താക്കാൻ രാഷ്ട്രപതിക്ക് ശുപാർശ നൽകി ഗവർണർ. സ്ഥാനമൊഴിയുന്നതിന് ഒരാഴ്ച മുമ്പാണ് ഗവർണർ രാജേന്ദ്ര ആർലേക്കർ അസാധാരണമായ നീക്കം നടത്തിയത്. വിവിധ പരാതികളുടെ അടിസ്ഥാനത്തിലാണ് ഗവർണറുടെ നടപടി. യുവമോർച്ചയുടെയും എബിവിപിയുടെയും പരാതി അടക്കം ഉൾപ്പെടുത്തിയാണ് ഗവർണർ രാഷ്ട്രപതിക്ക് കത്ത് നൽകിയത്. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് പിഎസ്‌സി ചെയർമാനേയും അംഗങ്ങളേയും പുറത്താക്കാൻ ഗവർണർ ശുപാർശ നൽകുന്നത്.
പി.എസ്.സി നടത്തിയ പരീക്ഷകളും ചില നിയമനങ്ങളും സംശയത്തിലാകുകയും അന്വേഷണത്തിൽ ആസൂത്രണ ബോർഡിലേക്ക് നടത്തിയ നിയമനത്തിൽ ക്രമക്കേട് കണ്ടെത്തുകയും ചെയ്തിരുന്നു. തുടർന്ന് പരാതികൾ വ്യാപകമാകുകയും പല പരീക്ഷകളും സംശയത്തിലായി. സർക്കാർ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചെങ്കിലും അവർക്ക് മുമ്പാകെ ഹാജരാകാൻ പി.എസ്.സി ചെയർമാനോ അംഗങ്ങളോ ഉദ്യോഗസ്ഥരോ തയ്യാറായില്ല. കോടതിയിൽ നിന്ന് പോലും പി.എസ്.സിക്കെതിരെ രൂക്ഷ വിമർശനം നേരിട്ടു. ഏറ്റവും ഒടുവിൽ അന്വേഷണം മുന്നോട്ട് പോകാത്തതിൽ ‘ഭായ് ഭായ് കളിക്കുകയാണോ’ എന്ന തരത്തിൽ ഹൈക്കോടതി കടുത്ത പരാമർശങ്ങൾ നടത്തിയതിന് തൊട്ടടുത്ത ദിവസമാണ് ഗവർണർ ശുപാർശ നൽകിയ വിവരവും പുറത്തുവരുന്നത്.
Also Read: പിഎസ്‌സി പിരിച്ചുവിടാൻ വഴി തേടി ഗവർണർ; ക്രമക്കേടിൽ രാഷ്ട്രപതിക്ക് റിപ്പോർട്ട് ചെയ്യാൻ നീക്കം
ഭരണഘടനയിൽ പറയുന്നത്
ഭരണഘടനാപരിരക്ഷയുള്ള സ്വതന്ത്രസ്ഥാപനമായതിനാൽ, ഗവർണർക്ക് നേരിട്ട് പി.എസ്.സി.യെ പിരിച്ചുവിടാനാവില്ല. ഗവർണറുടെ റിപ്പോർട്ട് ലഭിച്ചാൽ രാഷ്ട്രപതിക്ക് അന്വേഷണത്തിനായി സുപ്രീംകോടതിക്ക് റഫർ ചെയ്യാം. സുപ്രീംകോടതി അന്വേഷണം വന്നാൽ പി.എസ്.സി. ചെയർമാനെയും അംഗങ്ങളെയും ഗവർണർക്ക് സസ്‌പെൻഡ് ചെയ്യാം. അന്വേഷണത്തിൽ സുപ്രീംകോടതിയിൽനിന്ന് പി.എസ്.സി.ക്കെതിരായ പരാമർശമുണ്ടായാൽ രാഷ്ട്രപതിക്ക് പിരിച്ചുവിടാം.
Content Highlights: In an unprecedented move, former Kerala Governor R.V. Arlekar submitted a recommendation to the President seeking the removal of Kerala PSC Chairman Dr. M.R. Baiju and members based on various complaints.
Published: 25 Oct 2026, 11:26 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented