ഒട്ടേറെ ആരാധകരുള്ള ബോളിവുഡ് താരമാണ് സണ്ണി ലിയോണ്‍. ഇന്ത്യന്‍ വംശജയായ കനേഡിയന്‍-അമേരിക്കന്‍ പോണ് താരമായിരുന്ന സണ്ണി ആ മേഖല ഉപേക്ഷിച്ച് ബോളിവുഡിലേക്ക് ചുവടുവെക്കുന്നത് 2012-ലാണ്. കേരളത്തില്‍ ഉള്‍പ്പെടെ വലിയ ആരാധകവൃന്ദമുള്ള സണ്ണി ലിയോണ്‍ ശരീരത്തിന്റെ രാഷ്ട്രീയത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.
Also Read: കടങ്ങള്‍ തീര്‍ക്കാനാണ് 'ഓണ്‍ലി ഫാന്‍സ്' തുടങ്ങിയത്, ഇപ്പോള്‍ നാണക്കേട് തോന്നുന്നു- ഹാരി പോട്ടർ താരം
കുട്ടിക്കാലത്ത് തനിക്ക് തന്റെ കാലുകള്‍ ഇഷ്ടമല്ലായിരുന്നു എന്ന് സണ്ണി പറയുന്നു. ഇന്ത്യന്‍ വംശജയായ താന്‍ വെള്ളക്കാരുടെ നാട്ടില്‍ വെള്ളക്കാരായ കുട്ടികള്‍ പഠിക്കുന്ന സ്കൂളില്‍ പഠിച്ചതിനാല്‍ ഉണ്ടായ അപകര്‍ഷതാബോധമാകാം അതിന് കാരണമെന്നും താരം പറയുന്നു. തന്റെ കാലുകള്‍ പുറത്ത് കാണിക്കാന്‍ പോലും ഇഷ്ടമല്ലായിരുന്നുവെന്നും സണ്ണി ലിയോണ്‍ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു.
'കുട്ടിക്കാലത്ത് എന്റെ കാലുകള്‍ എനിക്ക് ഇഷ്ടമല്ലായിരുന്നു. തൊലിവെളുത്ത ഇന്ത്യക്കാരിയായ ഞാന്‍ വെള്ളക്കാരുടെ നാട്ടില്‍ അവര്‍ പഠിക്കുന്ന സ്കൂളില്‍ വെള്ളത്തലമുടിയുള്ള പെണ്‍കുട്ടികള്‍ക്കൊപ്പം പഠിച്ചതാകാം അതിന് കാരണമെന്ന് ഞാന്‍ കരുതുന്നു. പഞ്ചാബിയായ എനിക്ക് കറുത്തിരുണ്ട് കട്ടിയുള്ള മുടിയായിരുന്നു. എന്റെ കാലുകള്‍ പുറത്ത് കാണിക്കാന്‍ പോലും എനിക്ക് മടിയായിരുന്നു.' -സണ്ണി ലിയോണ്‍ പറഞ്ഞു.
Don't Miss: 23-കാരിയുമായി വീഡിയോ കോളിന് 35 ലക്ഷം, ഓൺലി ഫാൻസിൽ ചെലവിട്ടത് രണ്ട് കോടി; ആൻഡി ബൈറൺ വീണ്ടും കുരുക്കിൽ
'വളരുന്തോറും 'ഏയ്, ഇത് അത്ര മോശമൊന്നുമല്ല' എന്ന തിരിച്ചറിവ് എനിക്കുണ്ടായി. ഷോര്‍ട്ട്സുകളും ചെറിയ സ്കര്‍ട്ടുകളും ധരിക്കുന്നത് ഞാന്‍ ആസ്വദിക്കാന്‍ തുടങ്ങി. ഇപ്പോള്‍ എന്റെ ശരീരത്തിന്റെ കാര്യത്തില്‍ ഞാന്‍ വളരെ കംഫര്‍ട്ടബിളാണ്.' -ബോഡി പോസിറ്റിവിറ്റിയെ കുറിച്ച് സണ്ണി ലിയോണ്‍ തുടര്‍ന്ന് പറഞ്ഞു.
Also Read: '9 മുതല്‍ 5 വരെ ജോലിക്ക് പോകുന്നവരാണെങ്കില്‍ നിങ്ങൾ ലോകതോല്‍വിയാണ്';സ്ത്രീകളോട് 'ഓണ്‍ലിഫാന്‍സ്' താരം
സൗന്ദര്യവര്‍ധകവസ്തുക്കള്‍ ഉപയോഗിക്കുന്നതില്‍ തെറ്റില്ലെന്ന നിലപാടും സണ്ണി ലിയോണ്‍ തുറന്നുപറഞ്ഞു. ഭൂരിഭാഗം ആളുകളും കാലത്തോട് പോരാടുന്നവരാണ്. പ്രായമാകുന്തോറും നിങ്ങള്‍ കണ്ണാടിയില്‍ കാണുന്നതിനെ നിങ്ങള്‍ ഇഷ്ടപ്പെടുമോ? നിങ്ങള്‍ക്ക് ഒരുകാര്യം മാറ്റണമെന്ന് തോന്നുന്നെങ്കില്‍ മാറ്റുക. ഇന്ജക്ഷന്, ഫില്ലറുകള്‍, ലേസര്‍ ചികിത്സ തുടങ്ങി നിങ്ങള്‍ക്ക് നല്ലതായി തോന്നുന്ന എന്തും, അത് നിങ്ങളെ സന്തോഷിപ്പിക്കുന്നെങ്കില്‍ തീര്‍ച്ചയായും അത് ചെയ്യണം -സണ്ണി ലിയോണ്‍ പറഞ്ഞു.
Content Highlights: 'I hated showing my legs when I was younger' says Sunny Leone
Published: 26 Aug 2025, 11:44 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented