ഷാരൂഖ് ഖാന്റെ മകള്‍ സുഹാന ഖാനും അമിതാഭ് ബച്ചന്റെ പേരക്കുട്ടി അഗസ്ത്യ നന്ദയും പ്രണയത്തിലാണെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇരുവരുടേയും അരങ്ങേറ്റ ചിത്രം ആര്‍ച്ചീസിന്റെ ഷൂട്ടിങ് സമയത്താണ് ഈ പ്രണയം തുടങ്ങിയതെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇരുവരും ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല.

To advertise here,

ഇപ്പോഴിതാ ബാന്ദ്രയിലെ ഒരു റസ്റ്ററന്റില്‍ ഡിന്നര്‍ പാര്‍ട്ടിയില്‍ പങ്കെടുക്കാനെത്തിയ സുഹാനയുടേയും അഗസ്ത്യയുടേയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. നടി ട്വിങ്കിള്‍ ഖന്നയുടെ സഹോദരീപുത്രി നവോമിക സരണും സുഹാനയ്‌ക്കൊപ്പമുണ്ടായിരുന്നു. 

തിങ്കളാഴ്ച നടന്ന മാഡോക്ക് ഫിലിംസിന്റെ 20-ാം വാര്‍ഷികാഘോഷത്തില്‍ അഗസ്ത്യയും നവോമികയും പങ്കെടുത്തിരുന്നു. അതിനുശേഷം ഇരുവരും സുഹാനയേയും സുഹൃത്തുക്കളേയും കാണാന്‍ ബാന്ദ്രയിലെ റസ്റ്ററന്റില്‍ പോകുകയായിരുന്നു. 

ഗ്രേ നിറത്തിലുള്ള ബോഡികോണ്‍ ഡ്രസ്സായിരുന്നു സുഹാനയുടെ ഔട്ട്ഫിറ്റ്. നേവി ബ്ലൂ നിറത്തിലുള്ള പാന്റും ടീഷര്‍ട്ടും ജാക്കറ്റുമായിരുന്നു അഗസ്ത്യയുടെ വേഷം. അക്ഷയ് കുമാറിന്റെ ബന്ധു സിമര്‍ ഭാട്ടിയയ്‌ക്കൊപ്പമാണ് അഗസ്ത്യയുടെ അടുത്ത ചിത്രം. ശ്രീറാം രാഘവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് 'ഇക്കീസ്' എന്നാണ്.