
തൊടുപുഴ: വാഗമണില്‍ ലഹരിപാര്‍ട്ടി നടത്തിയ സംഘം പത്തിലധികം സ്ഥലങ്ങളില്‍ നേരത്തെ പാര്‍ട്ടി നടത്തിയതായി കണ്ടെത്തല്‍. കൊച്ചി, വയനാട് തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു ഇവര്‍ നേരത്തെ പാര്‍ട്ടി സംഘടിപ്പിച്ചിരുന്നത്. സല്‍മാന്‍, നബീല്‍ എന്നിവരാണ് ലഹരിപാര്‍ട്ടികള്‍ സംഘടിപ്പിക്കുന്നതിന് നേതൃത്വം നല്‍കിയിരുന്നത്. തൊടുപുഴ സ്വദേശി അജ്മലാണ് ഇവര്‍ക്ക് ലഹരിമരുന്ന് എത്തിച്ചുനല്‍കിയിരുന്നതെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
കൊച്ചി സ്വദേശിയായ മോഡല്‍ ബ്രിസ്റ്റി ബിശ്വാസ് അടക്കമുള്ളവരാണ് പാര്‍ട്ടി നടത്തിയ സംഘത്തിലുണ്ടായിരുന്നത്. സിനിമ, മോഡലിങ് രംഗത്തെ പലരുമായും ഇവര്‍ക്ക് ബന്ധമുണ്ടായിരുന്നതായും വിവരമുണ്ട്. വാഗമണിലെ പാര്‍ട്ടിയില്‍ സിനിമാമേഖലയിലെ ചിലര്‍ പങ്കെടുക്കുമെന്ന് നേരത്തെ വിവരം ലഭിച്ചിരുന്നെങ്കിലും ഇവരാരും എത്തിച്ചേര്‍ന്നിരുന്നില്ല.
പ്രതികളെ റിമാന്‍ഡ് ചെയ്തു
വാഗമണ്‍: സ്വകാര്യ റിസോര്‍ട്ടില്‍ നിശാപാര്‍ട്ടി നടന്ന സ്ഥലത്തുനിന്നു മയക്കുമരുന്ന് ശേഖരം പിടികൂടിയ സംഭവത്തില്‍ പ്രതികളെ റിമാന്‍ഡ് ചെയ്തു. സംഭവത്തില്‍ എറണാകുളം റേഞ്ച് ഐ.ജി. കാളിരാജ് മഹേശ്വര്‍ സ്ഥലത്തെത്തി അന്വേഷണ പുരോഗതികള്‍ വിലയിരുത്തി.
പാര്‍ട്ടിക്ക് എത്തിയവര്‍ക്ക് ലഹരിമരുന്നുകള്‍ വിറ്റ് പണം സമ്പാദിക്കുക എന്നതായിരുന്നു പിടിയിലായവരുടെ ലക്ഷ്യമെന്നാണ് പ്രാഥമിക കണ്ടെത്തല്‍. ഇവരടക്കം 58 പേരാണ് നിശാപാര്‍ട്ടി നടന്ന സ്ഥലത്ത് ഉണ്ടായിരുന്നത്. കേസില്‍ മറ്റുള്ളവരുടെ പങ്ക് അറിയാനും മയക്കുമരുന്നിന്റെ ഉറവിടം സംബന്ധിച്ചുമുള്ള അന്വേഷണങ്ങള്‍ തുടരുകയാണ്. പിടിയിലായവരുടെ മയക്കുമരുന്ന് ഉപയോഗം അറിയാന്‍ തലമുടി, മൂത്രം, രക്തസാമ്പിളുകള്‍ പരിശോധിക്കും.
ഇവരുടെ മൊബൈല്‍ ഫോണും പിടിച്ചെടുത്ത മറ്റ് രേഖകളും പരിശോധിക്കും. ബര്‍ത്ത്‌ഡേ പാര്‍ട്ടിയുടെ മറവില്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചാരണം നടത്തിയാണ് പാര്‍ട്ടി സംഘടിപ്പിച്ചത്. ഞായറാഴ്ച വൈകുന്നേരം ഏഴുമണിയോടെയാണ് വാഗമണ്‍ വട്ടപ്പതാലില്‍ ഷാജി കുറ്റിക്കാടിന്റെ ഉടമസ്ഥതയിലുള്ള ക്ലിഫ് ഇന്‍ റിസോര്‍ട്ടില്‍ പോലീസ് തിരച്ചില്‍ നടത്തിയത്.
പുതുവത്സര ആഘോഷങ്ങളും നിരീക്ഷണത്തില്‍
വാഗമണ്ണില്‍ ലഹരി നിശാപാര്‍ട്ടി നടത്തിയ സാഹചര്യത്തില്‍, ജില്ലയില്‍ നടക്കാനിരിക്കുന്ന പുതുവത്സര ആഘോഷങ്ങളും പോലീസ് നിരീക്ഷിക്കും. ഇത്തരം പാര്‍ട്ടികളില്‍ വ്യാപകമായി ലഹരിമരുന്നുകള്‍ എത്താന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണിത്. കോവിഡ് മാനദണ്ഡങ്ങളില്‍ ഇളവുവന്ന സാഹചര്യത്തില്‍ മൂന്നാര്‍, വാഗമണ്‍ എന്നിവിടങ്ങളില്‍ ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങള്‍ നടക്കുന്നുണ്ട്.
Content Highlights: vagamon drugs party police found more details kochi based model bristy biswas were also attended
Published: 23 Dec 2020, 02:55 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented