റഷ്യയിലെ മോസ്‌ക്കോയിലെ നൈറ്റ് ക്ലബ്ബായ മുതാബോറില്‍ നടന്ന പാര്‍ട്ടി വിവാദത്തില്‍. നിരവധി സെലിബ്രിറ്റികള്‍ പാതി നഗ്നരായി എത്തിയ ഈ പാര്‍ട്ടി രാജ്യത്തിന്റെ യാഥാസ്ഥിക മൂല്യങ്ങളെ ചോദ്യം ചെയ്യുന്നതാണെന്ന് ഔദ്യോഗിക പദവികളിലിരിക്കുന്നവര്‍ പ്രതികരിച്ചതായി മോസ്കോ ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. മാധ്യമപ്രവര്‍ത്തകയായ അനസ്താസിയ ഇവ്‌ലീവയാണ് പാര്‍ട്ടി സംഘടിപ്പിച്ചത്.

To advertise here,

പോപ്പ് താരങ്ങളായ ഫിലിപ്പ് കിര്‍കൊറോവ്, ലോലിത, ദിമ ബിലാന്‍, ടിവി അവതാരകയും 2018-ലെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായിരുന്ന സെനിയ സൊബാക്ക് തുടങ്ങിയവരാണ് പാര്‍ട്ടിയില്‍ പങ്കെടുത്തത്. 

റഷ്യയിലെ രാഷ്ട്രീയനേതാവ് മരിയ ബുട്ടിന ഉള്‍പ്പെടെയുള്ളവരാണ് പാര്‍ട്ടിക്കെതിരെ രംഗത്തെത്തിയത്. റഷ്യയുടെ പരമ്പരാഗതമായ മൂല്യങ്ങള്‍ വിശദീകരിക്കുന്ന ഉത്തരവ് ഈ പാര്‍ട്ടി ലംഘിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കാന്‍ റഷ്യയുടെ ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ബുട്ടിന എക്സില്‍ കുറിച്ചു. ഈ പാര്‍ട്ടിയില്‍ പങ്കെടുത്തവരെ വിലക്കണമെന്നും സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റുകള്‍ പറയുന്നു. 

എന്നാല്‍ ഇതിനെതിരെ പ്രതികരണവുമായി ഇവ്‌ലീവ രംഗത്തെത്തി. സുന്ദരിയായ, മെലിഞ്ഞ പാശ്ചാത്യ മോഡലുകളെ കാണാന്‍ ഇഷ്ടപ്പെടുന്നവര്‍ റഷ്യയില്‍ അത്തരമൊരു സംഭവം നടക്കുമ്പോള്‍ നെറ്റി ചുളിക്കുകയാണെന്നും ഇവ്‌ലീവ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.