ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരപുത്രിമാരില്‍ ഒരാളാണ് സുഹാന ഖാന്‍. 22-കാരിയായ സുഹാന സോയ അക്തര്‍ സംവിധാനം ചെയ്ത ആര്‍ച്ചീസ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്. ചിത്രം ഡിസംബര്‍ ഏഴിന് നെറ്റ്ഫ്ളിക്സില്‍ റിലീസ് ചെയ്യും.
ഇതിന് മുന്നോടിയായി താരപുത്രി പ്രൊമോഷന്‍ പരിപാടികളുടെ തിരക്കിലാണ്. ഇതിനിടയില്‍ വോഗ് മാഗസിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ സങ്കല്‍പത്തിലെ കാമുകനെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് സുഹാന. പ്രണയത്തിലായിരിക്കുമ്പോള്‍ മറ്റു പെണ്‍കുട്ടികളുമായി അടുപ്പത്തിലാകുകയും അവര്‍ക്ക് മെസ്സേജ് അയക്കുകയും ചെയ്യുന്ന കാമുകന്‍മാരെ താന്‍ അപ്പോള്‍തന്നെ ഉപേക്ഷിക്കുമെന്ന് സുഹാന പറയുന്നു.
'വണ്‍-വുമന്‍ മാന്‍' എന്നതില്‍ വിശ്വസിക്കുന്ന പെണ്‍കുട്ടിയാണ് താനെന്നും കാമുകിയെ വഞ്ചിക്കുന്ന കാമുകനുമായി ഒരിക്കലും പൊരുത്തപ്പെടാനാകില്ലെന്നും സുഹാന അഭിമുഖത്തില്‍ പറയുന്നു. തന്റെ കാമുകന്‍ മറ്റൊരു പെണ്‍കുട്ടിയുമായി പ്രണയത്തിലാണെന്ന് അറിഞ്ഞാല്‍ എന്തു ചെയ്യും എന്ന ചോദ്യത്തിനാണ് സുഹാന ഇത്തരത്തില്‍ മറുപടി നല്‍കിയത്.
നേരത്തെ നടിയും സുഹൃത്തുമായ കോയല്‍ പൂരിയുടെ പുസ്തക പ്രകാശനച്ചടങ്ങില്‍ സുഹാന സംസാരിക്കുന്ന വീഡിയോ വൈറലായിരുന്നു. പുസ്തകത്തിലെ ഒരു കഥാപാത്രവുമായി തന്റെ ജീവിതം ബന്ധപ്പെട്ടിരിക്കുന്നുവെന്നും 15-ാം വയസില്‍ വീട് വിട്ട് ബോര്‍ഡിങ്ങിലേക്ക് മാറിയപ്പോള്‍ താന്‍ ഒരുപാട് ഭയപ്പെട്ടിരുന്നുവെന്നുമായിരുന്നു പ്രകാശനച്ചടങ്ങില്‍ സുഹാന സംസാരിച്ചത്. പിന്നീട് അവിടെ സൗഹൃദങ്ങളുണ്ടാകുകയും അത് തനിക്ക് ഗൃഹാതുരമായ അനുഭവം നല്‍കിയെന്നും സുഹാന വീഡിയോയില്‍ പറയുന്നു.
Content Highlights: suhana khan about love life and relationship
Published: 29 Aug 2023, 09:37 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented