തെലുങ്ക് നടൻ ചിരഞ്ജീവിയുടെ മകളും രാം ചരണിന്റെ സഹോദരിയുമായ ശ്രീജ കൊനിഡേല പലപ്പോഴും വാർത്തകളിൽ നിറഞ്ഞുനിന്നിട്ടുണ്ട്. 2007-ൽ ഏറെ കോളിളക്കം സൃഷ്ടിച്ച വിവാഹമായിരുന്നു ശ്രീജയുടേത്. അന്ന് 19-കാരിയായ ശ്രീജ കുടുംബത്തിന്റെ എതിർപ്പുകൾ മറികടന്നാണ് 22-കാരനായ കാമുകൻ ഷിരിഷ് ഭരദ്വാജിനെ വിവാഹം ചെയ്തത്. ഷിരിഷിനൊപ്പം ഒളിച്ചോടിയ ആര്യ ഹൈദരാബാദിൽവെച്ചാണ് വിവാഹിതയായത്. ഇത് വലിയ വാർത്താ തലക്കെട്ടുകൾ സൃഷ്ടിച്ചു. എന്നാൽ പിന്നീട് മകൾ ജനിച്ചശേഷം 2011-ൽ ഇരുവരും വിവാഹമോചിതരായി. ഷിരിഷിനും കുടുംബത്തിനുമെതിരെ ശ്രീജ സ്ത്രീധന പീഡന പരാതിയും നൽകിയിരുന്നു. 2014-ൽ വിവാഹമോചനം പൂർത്തിയായതോടെ ശ്രീജ വീട്ടിലേക്ക് തിരിച്ചെത്തി.

To advertise here,

ഇപ്പോഴിതാ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ ശ്രീജ തന്റെ ഭൂതകാലത്തെ കുറിച്ച് സംസാരിക്കുകയാണ്. എന്തുകൊണ്ടാണ് തന്റെ ജീവിതത്തിൽ മാത്രം വേദനയും ബുദ്ധിമുട്ടുകളും പരാജയവും കടന്നുവരുന്നതെന്ന ചിന്തകളിൽ കുരുങ്ങിക്കിടക്കുകയായിരുന്നു താനെന്ന് അവർ പറയുന്നു. ഇതിനുമാത്രം കഷ്ടപ്പെടാൻ താൻ എഎന്ത് തെറ്റാണ് ചെയ്തതെന്നും താൻ ആലോചിച്ചിരുന്നുവെന്നും ശ്രീജ കൂട്ടിച്ചേർക്കുന്നു.

തന്റെ വേദനാജയനകമായ ഭൂതകാലം വ്യക്തിത്വം രൂപപ്പെടുത്തുന്നതിൽ ഏറെ പങ്ക് വഹിച്ചിട്ടുണ്ടെന്നും അവർ പറയുന്നു. 'എന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും ഞാൻ എന്റെ വേദനയുമായും ഭൂതകാലവുമായും എന്റെ പോരാട്ടങ്ങളുമായും മൂന്നോട്ടുപോയി. എന്റെ ജീവിതത്തിൽ തെറ്റായി സംഭവിച്ച എല്ലാ കാര്യങ്ങളുമാണ് എന്റെ വ്യക്തിത്വം രൂപപ്പെടുത്തിയത്. പക്ഷേ ഞാൻ അടുത്തിടെ പങ്കെടുത്ത പരിപാടിയിലൂടെ ഞാൻ അതിനപ്പുറം കാണാൻ ഞാൻ തുടങ്ങി. എന്റെ വേദന ഇപ്പോഴും എന്റെ ഭാഗമാണ്. എന്നിരുന്നാലും അതിനപ്പുറം പല കാര്യങ്ങളും ചെയ്യാനാകുമെന്ന് തിരിച്ചറിഞ്ഞു. ആ തിരിച്ചറിവ് ഈ യാത്രയിലെ മനോഹരമായ ഭാഗങ്ങളിലൊന്നാണ്.' അവർ വീഡിയോയിൽ പറയുന്നു.

ഷിരിഷുമായുള്ള വിവാഹമോചനത്തിനുശേഷം 2016-ൽ ശ്രീജ ബാല്യകാല സുഹൃത്തും വ്യവസായിയുമായ കല്യാൺ ദേവിനെ വിവാഹം ചെയ്തിരുന്നു. 2018-ൽ അവർക്ക് ഒരു മകൾ ജനിച്ചു. എന്നാൽ 2022-ൽ ഇരുവരും വേർപിരിഞ്ഞു. ഇതിന് പിന്നാലെ ശ്രീജയെ തേടി അടുത്ത വേദനിപ്പിക്കുന്ന വാർത്തയെത്തി. ഷിരിഷിന്റെ മരണമായിരുന്നു അത്. ആരോഗ്യപരമായ പ്രശ്‌നങ്ങളെ തുടർന്ന് 2024-ലാണ് ഷിരിഷ് മരിക്കുന്നത്. നിലവിൽ രണ്ട് മക്കൾക്കൊപ്പം ദുബായിലാണ് ശ്രീജ താമസിക്കുന്നത്.