14-ാം വിവാഹവാർഷികം ആഘോഷിച്ച് താരദമ്പതികളായ സ്‌നേഹയും പ്രസന്നയും. ഇരുവരും ഇൻസ്റ്റഗ്രാമിൽ മനോഹരമായ കുറിപ്പുകൾ പങ്കുവെച്ചു. സന്തോഷത്തിലും ചിരിയിലും കണ്ണീരിലും പരസ്പരം കൈകോർത്തുപിടിച്ച 14 വർഷങ്ങൾ എന്നാണ് സ്‌നേഹ കുറിച്ചത്.
'ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും തണലായി നീ കൂടെയുണ്ടായിരുന്നു. ഒന്നിച്ചു വളർന്നു, കഠിനമായ ദിനങ്ങളിൽ കരുത്തായി, സുന്ദരമായ നിമിഷങ്ങളെ ആഘോഷമാക്കി, അങ്ങനെ എണ്ണമറ്റ ഓർമകളെ നെയ്‌തെടുത്തു. സത്യം പറഞ്ഞാൽ ഈ 14 വർഷത്തെ ഏറ്റവും വലിയ പ്രണയകഥ എന്നത് പരസ്പരം മൂഡ് സ്വിങ്ങ്‌സിനേയും ശീലങ്ങളേയും നിസാര കാര്യങ്ങൾക്കായുള്ള വഴക്കുകളേയും അതിജീവിച്ച് മുന്നോട്ടുപോയി എന്നതാണ്. തമാശകൾ മാറ്റിവെച്ചാൽ നമ്മൾ പങ്കിടുന്ന ബന്ധം അത്രമേൽ മനോഹരമാണ്. സ്‌നേഹത്തിലും ക്ഷമയിലും പരസ്പര ധാരണയിലും കെട്ടിപ്പടുത്ത ആത്മബന്ധം. ഇനിയും ഒരുപാട് വർഷങ്ങൾ സ്‌നേഹത്തോടെയും ചിരിയോടെയും ഓർമകളോടേയും മുന്നോട്ടുപോകാം. ഐ ലവ് യൂ'- സ്‌നേഹ കുറിച്ചു.
മകൻ വിഹാൻ പകർത്തിയ പ്രസന്നയ്‌ക്കൊപ്പമുള്ള മനോഹരമായ ചിത്രങ്ങളും സ്‌നേഹ കുറിപ്പിനൊപ്പം ചേർത്തിട്ടുണ്ട്. ഏറെക്കാലത്തെ പ്രണയത്തിനുശേഷം 2012-ലാണ് സ്‌നേഹയും പ്രസന്നയും വിവാഹിതരായത്. വിഹാനും ആദ്യാന്തയുമാണ് മക്കൾ. ഇങ്ങനെ ഒരു നിലാപക്ഷി എന്ന മലയാള ചിത്രത്തിലൂടെയായിരുന്നു സ്‌നേഹയുടെ അരങ്ങേറ്റം. തുറുപ്പുഗുലാൻ, പ്രമാണി, ശിക്കാർ, ഒരേ മുഖം, ദ ഗ്രേറ്റ് ഫാദർ, ക്രിസ്റ്റഫർ തുടങ്ങിയ മലയാള ചിത്രങ്ങളിൽ അഭിനയിച്ചു.
Content Highlights: Sneha and Prasanna celebrate 14 years of marriage., Heartfelt Instagram tribute shared by Sneha., Acknowledgment of overcoming life's challenges together.
Published: 12 May 2026, 10:51 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented