
ക്രിക്കറ്റ് താരം സ്മൃതി മന്ദാനയും സംഗീത സംവിധായകൻ പലാഷ് മുച്ഛലും വിവാഹത്തിൽ നിന്ന് പിന്മാറിയ വാർത്ത ഞെട്ടലോടെയാണ് ആരാധകർ കേട്ടത്. വിവാഹം നടക്കാനിരിക്കുന്നതിന്റെ തൊട്ടുമുമ്പാണ് സ്മൃതിയുടെ അച്ഛന്റെ ആരോഗ്യപ്രശ്നത്തേത്തുടർന്ന് വിവാഹം മാറ്റിവെച്ച വാർത്ത പുറത്തുവന്നത്. ദിവസങ്ങൾക്കുള്ളിൽ വിവാഹത്തിൽ നിന്ന് പിന്മാറിയെന്ന വിവരം സ്മൃതി തന്നെ സാമൂഹികമാധ്യമത്തിലൂടെ പങ്കുവെച്ചു. ഇപ്പോഴിതാ ഇരുവരുടെയും വേർപിരിയലിനേക്കുറിച്ച് പങ്കുവെച്ചിരിക്കുകയാണ് നടൻ നന്ദിഷ് സന്ധു.
സ്മൃതി-പലാഷ് വിവാഹത്തിൽ പങ്കെടുക്കാൻ മഹാരാഷ്ട്രയിലേക്ക് പോയവരിലൊരാളാണ് നന്ദിഷും. മിസ് മാലിനിക്ക് നൽകിയ അഭിമുഖത്തിലാണ് ഇരുവരും വിവാഹത്തിൽനിന്ന് പിന്മാറിയ സംഭവത്തേക്കുറിച്ച് നന്ദിഷ് പറഞ്ഞത്. താൻ വിവാഹത്തിൽ പങ്കെടുക്കാൻ പോയിരുന്നു, പക്ഷേ അത് നടന്നില്ല. അവിടെവച്ചാണ് വിവാഹം റദ്ദാക്കിയ വിവരം അറിയുന്നത്. അവിടെകൂടിയ അതിഥികളോടും മാധ്യമങ്ങളോടും സ്മൃതിയുടെ അച്ഛന്റെ ആരോഗ്യപ്രശ്നം മൂലം വിവാഹം മാറ്റിവെച്ചുവെന്നാണ് അറിയിച്ചത്- നന്ദിഷ് പറഞ്ഞു.
പിന്നീട് മാധ്യമങ്ങളിലൂടെ മാത്രമാണ് വിവാഹം മാറ്റിവെച്ചതിനുപിന്നിലെ പ്രശ്നങ്ങളേക്കുറിച്ച് അറിഞ്ഞതെന്നും നന്ദിഷ് പറഞ്ഞു. അതിൽ തനിക്കേറെ സങ്കടം തോന്നി. കാരണം അവരുടെ സ്നേഹം താൻ നേരിട്ടുകണ്ടിട്ടുള്ളതാണ്. കഴിഞ്ഞ അഞ്ചാറുവർഷമായി അവർ എത്രത്തോളം ഭ്രാന്തമായാണ് സ്നേഹിച്ചിരുന്നതെന്ന് താൻ കണ്ടിട്ടുണ്ട്. അവർ അത്ര നല്ല ജോഡികളായിരുന്നുവെന്നും നന്ദിഷ് കൂട്ടിച്ചേർത്തു.
2025 നവംബർ ഇരുപത്തിമൂന്നിനാണ് സ്മൃതി-പലാഷ് വിവാഹം നടക്കേണ്ടിയിരുന്നത്. അച്ഛന്റെ ആരോഗ്യപ്രശ്നം മൂലമാണ് വിവാഹം മാറ്റിവെച്ചതെന്നാണ് തുടക്കത്തിൽ പറഞ്ഞത്. പിന്നാലെ വിവാഹവുമായി ബന്ധപ്പെട്ട എല്ലാ പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ നിന്ന് സ്മൃതി നീക്കം ചെയ്തതോടെ ആരാധകരിൽ സംശയങ്ങൾ രൂപപ്പെട്ടു. പലാഷ് മുഛലിന് മറ്റൊരു യുവതിയുമായുള്ള ബന്ധം കൈയോടെ പിടിച്ചതിനെ തുടർന്നാണ് സ്മൃതിയും കുടുംബവും വിവാഹം റദ്ദാക്കാൻ തീരുമാനിച്ചതെന്നായിരുന്നു പ്രചാരണം. ഇതിന് ആധാരമായതാകട്ടെ പുറത്തുവന്ന ചില ചാറ്റുകളുടെ സ്‌ക്രീൻ ഷോട്ടുകളും.
ഡിസംബർ ഏഴിനാണ് ഇരുവരും വിവാഹം റദ്ദാക്കുന്ന വിവരം സാമൂഹികമാധ്യമത്തിലൂടെ പങ്കുവെച്ചത്. 2019-ൽ പ്രണയത്തിലായ ഇരുവരും 2024-ൽ അഞ്ച് വർഷം പൂർത്തിയായതിന്റെ ചിത്രം പങ്കുവെച്ചാണ് ബന്ധം പരസ്യമാക്കിയത്.
Content Highlights: Cricketer Smriti Mandhana and music composer Palas Muchhal`s wedding was called off. Actor Nandish Sandhu shares insights into the reasons and his sadness over the breakup.
Published: 05 Feb 2026, 05:37 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented