വാടകയായി 7.14 കോടി രൂപയാണ് മൂന്നുവർഷം കൊണ്ട് ശ്രേയസ് അയ്യർ നൽകേണ്ടി വരിക

മുംബൈയിൽ ആഡംബര അപ്പാർട്ട്‌മെന്റ് വാടകയ്‌ക്കെടുത്ത് ഇന്ത്യയുടെ പുരുഷ ടി20 ടീം ക്യാപ്റ്റൻ ശ്രേയസ് അയ്യർ. വർളിയിലാണ് ശ്രേയസ് പുതിയ അപ്പാർട്ട്‌മെന്റ് സ്വന്തമാക്കിയത്. 3875 ചതുരശ്ര അടി വലിപ്പമുള്ള അപ്പാർട്ട്‌മെന്റിനൊപ്പം നാല് കാറുകൾ നിർത്തിയിടാനുള്ള പാർക്കിങ് സ്‌പേസും ഉണ്ട്. പ്രതിമാസം 18.5 ലക്ഷം രൂപയാണ് അപ്പാർട്ട്‌മെന്റിന്റെ വാടക.
സ്‌ക്വയർ യാർഡ്‌സ് എന്ന റിയൽ എസ്റ്റേറ്റ് പ്ലാറ്റ്‌ഫോമാണ് ശ്രേയസ് അയ്യരുടെ പുതിയ വാടക അപ്പാർട്ട്‌മെന്റിന്റെ വിവരങ്ങൾ ഇൻസ്‌പെക്ടർ ജനറൽ ഓഫ് രജിസ്‌ട്രേഷന്റെ വെബ്‌സൈറ്റിലൂടെ പുറത്തുവിട്ടത്. വർളിയിലെ ആർട്ടേസിയയിലാണ് അപ്പാർട്ട്‌മെന്റ് സ്ഥിതി ചെയ്യുന്നത്. മൂന്ന് വർഷത്തേക്കുള്ള ലീസ് എഗ്രിമെന്റാണ് ശ്രേയസ് അയ്യർ ഒപ്പുവെച്ചതെന്നാണ് വിവരം. സെക്യൂരിറ്റി ഡെപ്പോസിറ്റായി 74 ലക്ഷം രൂപയും സ്റ്റാമ്പ് ഡ്യൂട്ടിയായി 1.84 ലക്ഷം രൂപയും രജിസ്‌ട്രേഷൻ ഫീസായി ആയിരം രൂപയുമാണ് താരം നൽകിയത്.
മാസവാടക 18.5 ലക്ഷം രൂപയാണെങ്കിലും രണ്ടാം വർഷം അത് ഏഴ് ശതമാനം വർധിച്ച് 19.79 ലക്ഷം രൂപയും മൂന്നാം വർഷം വീണ്ടും ഏഴ് ശതമാനം വർധിച്ച് 21.18 ലക്ഷം രൂപയുമാകുമെന്ന് കരാറിൽ പറയുന്നു. മൂന്നുവർഷം കൊണ്ട് വാടകയായി മാത്രം ശ്രേയസ് അയ്യർ 7.14 കോടി രൂപയാണ് നൽകേണ്ടിവരിക.
Content Highlights: Indian Men's T20 cricket captain Shreyas Iyer has rented a massive 3,875 sq ft luxury apartment at Artesia in Worli, Mumbai, for a staggering monthly rent of Rs 18.5 lakh. The real estate platform Square Yards revealed via the Inspector General of Registration website that Iyer has signed a three-year lease agreement. He paid a security deposit of Rs 74 lakh along with a stamp duty of Rs 1.84 lakh. The monthly rent is set to increase by 7% year-on-year, scaling up to Rs 21.18 lakh in the third year, bringing his total rental payout over three years to Rs 7.14 crore.
Published: 13 Jun 2026, 02:32 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented