ദുബായ് സൗത്തിലാണ് പേളിയുടെ അപ്പാര്‍ട്ട്മെന്റ്

മലയാളികൾക്കിടയിൽ ഏറെ പരിചിതയായ ഇൻഫ്‌ളുവൻസറാണ് പേളി മാണി. പേളിയുടെ വീഡിയോകൾക്ക് നിരവധി ആരാധകർ കേരളത്തിലും പുറത്തുമായി ഉണ്ട്. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ സുപ്രധാനമായ നാഴികക്കല്ല് പങ്കുവെച്ചിരിക്കുകയാണ് പേളി. ദുബായിൽ സ്വന്തമായി ആഡംബര അപ്പാർട്ട്‌മെന്റ് വാങ്ങിയ കാര്യം പുതിയ വീഡിയോയിലൂടെ പേളി ആരാധകരുമായി പങ്കുവെച്ചു. വീഡിയോയിൽ പറയുന്നത് പ്രകാരം 12.3 ലക്ഷം ദിർഹത്തോളം (ഏകദേശം മൂന്ന് കോടി രൂപ) വിലയുള്ള, രണ്ട് കിടപ്പുമുറികളും അടുക്കളയും ബാൽക്കണിയുമുള്ള (2ബിഎച്ച്‌കെ) അപ്പാർട്ട്‌മെന്റാണ് പേളിയും ഭർത്താവ് ശ്രീനിഷും സ്വന്തമാക്കിയത്.
ദുബായ് സൗത്തിലാണ് പേളിയുടെ അപ്പാർട്ട്‌മെന്റ്. അൽ മക്തും അന്താരാഷ്ട്ര വിമാനത്താവളത്തിനും ജബൽ അലി തുറമുഖത്തിനും ലുലു ഹൈപ്പർമാർക്കറ്റിനും എക്‌സ്‌പോ സിറ്റിക്കുമെല്ലാം അടുത്താണ് അപ്പാർട്ട്‌മെന്റെന്ന് പേളി പറയുന്നു. ബേസ്‌മെന്റും ഗ്രൗണ്ട് ഫ്‌ളോറും കൂടാതെ ആറ് നിലകളാണ് അപ്പാർട്ട്‌മെന്റ് സമുച്ചയത്തിന് ഉണ്ടാകുക. 1ബിഎച്ച്‌കെ, 2ബിഎച്ച്‌കെ അപ്പാർട്ട്‌മെന്റുകൾ ഉൾപ്പെടെ ആകെ 79 യൂണിറ്റുകൾ മാത്രമാണ് ഇവിടെ ഉണ്ടാകുക.
2028-ലാണ് അപ്പാർട്ട്‌മെന്റിന്റെ നിർമാണം പൂർത്തിയാകുക. നിശ്ചിത ശതമാനം തുക നൽകിയാണ് പേളിയും ശ്രീനിഷും അപ്പാർട്ട്‌മെന്റ് ബുക്ക് ചെയ്തത്. ബാക്കി തുക മാസതവണകളായി നൽകും. നിലവിൽ ഷോറിങ്, എക്‌സ്‌കവേഷൻ തുടങ്ങിയ അപ്പാർട്ട്‌മെന്റ് കെട്ടിടത്തിന്റെ പ്രാരംഭ നിർമാണ പ്രവൃത്തികളാണ് പുരോഗമിക്കുന്നത്. അപ്പാർട്ട്‌മെന്റ് നിർമിക്കുന്ന സ്ഥലം പേളി സന്ദർശിക്കുന്നതും വീഡിയോയിൽ കാണാം.
രണ്ട് മക്കൾക്കായുള്ള നിക്ഷേപമായാണ് തങ്ങൾ അപ്പാർട്ട്‌മെന്റ് വാങ്ങുന്നതെന്ന് വീഡിയോയിൽ പേളി മാണി പറയുന്നു. അപ്പാർട്ട്‌മെന്റിന്റെ പ്ലാനും പേളി മാണി വീഡിയോയിൽ കാണിക്കുന്നുണ്ട്.
Content Highlights: Popular influencer Pearle Maaney and her husband Srinish Aravind have purchased a 2BHK apartment in Dubai South for 12.3 lakh Dirhams (around ₹3 crores). Pearle shared that they bought this property as a long-term investment for their children.
Published: 05 Jul 2026, 10:02 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented