
ശതകോടീശ്വരനും സ്‌പേസ് എക്‌സ് മേധാവിയുമായ ഇലോണ്‍ മസ്‌കിന്റെ 13-ാമത്തെ കുഞ്ഞുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ ഇരട്ടക്കുട്ടികളുടെ ചിത്രം പങ്കുവെച്ച് മസ്‌കിന്റെ പങ്കാളിയും ന്യൂറാലിങ്ക് എക്‌സിക്യൂട്ടിവുമായ ഷിവോണ്‍ സിലിസ്. 'എന്റെ ജീവിതത്തിലെ പ്രിയപ്പെട്ടവര്‍' എന്ന ക്യാപ്ഷനോടെയാണ് മക്കള്‍ക്കൊപ്പമുള്ള ചിത്രം ഷിവോണ്‍ എക്‌സില്‍ പോസ്റ്റ് ചെയ്തത്. ഇതിന് താഴെ മസ്‌ക് കമന്റും ചെയ്തു. 'ഫീലിങ് ലവ്ഡ്' സ്‌മൈലിയാണ് മസ്‌ക് കമന്റായി ഇട്ടത്.
2021-ലാണ് ഇരട്ടക്കുട്ടികളായ സ്റ്റ്രൈഡറും അസൂറും ജനിച്ചത്. കഴിഞ്ഞ വര്‍ഷം മസ്‌ക്കും ഷിവോണും മൂന്നാമത്തെ കുഞ്ഞിനെ വരവേറ്റിരുന്നു. ഐ.വി.എഫിലൂടെയാണ് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയതെന്നും മസ്‌ക്കുമായി വൈകാരികമായ ബന്ധങ്ങളൊന്നുമില്ലായിരുന്നുവെന്നും ഷിവോണ്‍ തന്റെ സഹപ്രവര്‍ത്തകരോട് പറഞ്ഞതായി റോയിട്ടേഴ്‌സ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
38-കാരിയായ ഷിവോണിന്റെ അമ്മ ഇന്ത്യന്‍ വംശജയായ എന്‍. ശാരദയാണ്. അച്ഛന്‍ കാനഡക്കാരനായ റിച്ചാര്‍ഡ് സിലിസാണ്. കാനഡയിലാണ് ഷിവോണ്‍ ജനിച്ചത്. യേല്‍ യൂണിവേഴ്‌സ്റ്റിയില്‍നിന്ന് ബിരുദം പൂര്‍ത്തിയാക്കി.
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒരുക്കിയ അത്താഴവിരുന്നില്‍ മസ്‌കിനും മക്കള്‍ക്കുമൊപ്പം ഷിവോണും പങ്കെടുത്തിരുന്നു. ട്രംപിന്റെ മകള്‍ ഇവാന്‍ക ട്രംപുമായി ഇരുവരും സംസാരിച്ചുനില്‍ക്കുന്ന ചിത്രങ്ങളും പ്രചരിച്ചിരുന്നു.
ന്യൂറാലിങ്കില്‍ ഓപ്പറേഷന്‍സ് ആന്റ് സ്‌പെഷ്യല്‍ പ്രൊജക്ട് ഡയറക്ടറാണ് ഷിവോണ്‍. 2017-ലാണ് ന്യൂറാലിങ്കില്‍ ചേര്‍ന്നത്. അതിനുമുമ്പ് ഓപ്പണ്‍ എ.ഐയില്‍ ഉള്‍പ്പെടെ ജോലി ചെയ്തിരുന്നു.
മൂന്ന് പങ്കാളികളിലായി ആകെ 12 കുട്ടികളുടെ പിതാവാണ് ഇലോണ്‍ മസ്‌ക്. ഇതിലൊരു കുഞ്ഞ് മരിച്ചിരുന്നു. അടുത്തിടെ തന്റെ 11 കുട്ടികള്‍ക്കും അവരുടെ അമ്മമാര്‍ക്കുമായി ടെക്‌സാസില്‍ 295 കോടി രൂപ വിലയുള്ള ആഡംബര ബംഗ്ലാവും മസ്‌ക് വാങ്ങിയിരുന്നു. മുന്‍ഭാര്യയായ ജസ്റ്റിന്‍ വില്‍സണില്‍ ആറ് കുട്ടികളാണ് മസ്‌കിന് ജനിച്ചത്. ഇതില്‍ 2002ല്‍ ജനിച്ച ആദ്യ കുഞ്ഞ് മരിച്ചിരുന്നു. കനേഡിയന്‍ ഗായികയായ ഗ്രിംസിലും മസ്‌കിന് മൂന്ന് കുട്ടികളുണ്ട്. അടുത്തിടെ മസ്‌കിന്റെ 13-ാമത്തെ കുഞ്ഞിന്റെ അമ്മയാണെന്ന് അവകാശപ്പെട്ട് എഴുത്തുകാരിയും ഇന്‍ഫ്ലുവന്‍സറുമായ ആഷ്‌ലി സെയ്ന്റ് ക്ലയര്‍ രംഗത്തെത്തിയിരുന്നു.
Content Highlights: shivon zilis shares rare photo of twins with elon musk
Published: 18 Feb 2025, 11:01 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented