അലാറം ഏഴിനടിക്കുമ്പോൾ
അലിമോനുണരാൻ മടിയായി
പുതപ്പിനുള്ളിൽ ചുരുളുന്നു
ഝടുതീൽ ഉമ്മയുമണയുന്നു
പുതപ്പുമാറ്റി കുഞ്ഞിക്കവിളിൽ
ചക്കരയുമ്മ കൊടുക്കുന്നു
'ചങ്കേ കരളേ അലിമോനെ
നേരം പോയതറിഞ്ഞില്ലേ?
ചായ ചമയ്ക്കാൻ പാൽ വേണ്ടേ
മൊന്തയുമായിപ്പോയാട്ടെ '
കൂമ്പിയ മുഖമോടവൻ നടക്കും
ഇടവഴി തന്നിരുഭാഗത്തും
പൊന്തക്കാട്ടിൽവണ്ണാത്തിക്കിളി
തമ്മിൽ കലപില കൂട്ടുന്നു
കളിമ്പമൂറും കണ്ണുകളോടെ
അവനതുനോക്കി രസിക്കുമ്പോൾ
ഉമ്മയെ പെട്ടെന്നോർക്കുന്നു
കുഞ്ഞിക്കാൽകൾ ചലിക്കുന്നു
പാലും വാങ്ങി തിരികെപ്പോകെ,
കുഞ്ഞുകീരികൾ പുറംകേറി
കളിച്ചു രസിച്ചു തിമിർക്കുന്നു,
അവനോ വീട്ടിലുമെത്തുന്നു
മൊന്തവാങ്ങിപ്പോകുമ്പോൾ
ഉമ്മ പിണങ്ങി കണ്ണുരുട്ടി:
'ചങ്കേ കരളേ അലിമോനെ,
ഇത്തിരി തൂവിപ്പോയല്ലോ
ഇന്നെല്ലാർക്കും പാൽച്ചായ,
നിനക്കു മാത്രം കടും ചായ!'
Content Highlights: A charming Malayalam children poem depicting a cute morning routine
Published: 28 Oct 2026, 02:28 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented