
ഭക്ഷണകാര്യങ്ങളിൽ തന്റേതായ ഇഷ്ടങ്ങളുള്ള വ്യക്തിയാണ് കോൺഗ്രസ് എം.പി. ശശി തരൂർ, പ്രത്യേകിച്ച് ഇഡ്ഡലിയോട്. ഇപ്പോഴിതാ ഇഡ്ഡലിയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഒരു കുറിപ്പാണ് സോഷ്യൽ മീഡിയയിൽ പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്. ചായയും ഇഡ്ഡലിയും ഒരുമിച്ചുള്ള ഒരു ചിത്രത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ചായയിൽ മുക്കി കഴിക്കാൻ പാകത്തിലുള്ള ഇഡ്ഡലി എന്ന രീതിയിൽ എക്സിൽ പങ്കുവെക്കപ്പെട്ട ചിത്രമാണ് തരൂരിന്റെ ശ്രദ്ധയിൽപ്പെട്ടത്. എന്നാൽ ചിത്രത്തിലെ ഇഡ്ഡലി കണ്ടിട്ട് തനിക്ക് ഒട്ടും തൃപ്തി തോന്നിയില്ലെന്ന് അദ്ദേഹം തമാശരൂപേണ കുറിച്ചു.
‘ചിത്രത്തിലെ ഇഡ്ഡലി കട്ടിയുള്ളതായാണ് കാണപ്പെടുന്നത്. അതിന്റെ നിറവ്യത്യാസവും അത്ര ആകർഷകമല്ല’- തരൂർ പറയുന്നു.
ഞാനൊരു കടുത്ത ചായപ്രേമിയാണെന്ന് വ്യക്തമാക്കിയ തരൂർ, ചായയും ഇഡ്ഡലി ചായയിൽ മുക്കി കഴിക്കുന്നതിലുള്ള തന്റെ വിയോജിപ്പും രേഖപ്പെടുത്താൻ മറന്നില്ല. ഇഡ്ഡലി കഴിക്കുന്നതിന് ഒപ്പമോ അല്ലെങ്കിൽ ശേഷമോ ചായ കുടിക്കുന്നതാണ് തന്റെ ശീലം. നല്ല സോഫ്റ്റായ ഇഡ്ഡലി ചായയിൽ മുക്കിയാൽ അത് ചൂടുചായയിൽ അലിഞ്ഞുചേർന്ന് ചായയുടെ രുചി തന്നെ നശിപ്പിക്കും. ഇനി ചായയിൽ മുക്കാൻ പാകത്തിലുള്ളതാണെങ്കിൽ അത് കഴിക്കാൻ കൊള്ളാത്തവിധം റബ്ബർ പോലെ കട്ടിയുള്ളതായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശശി തരൂരിർ കുറിപ്പ് പുറത്തുവന്നതോടെ ചായ പ്രേമികളുടേതായി കമൻറ് ബോക്സ്. ഇഡ്ഡലി ചായയിൽ മുക്കി കഴിക്കുന്നത് ഇഡ്ഡലിയെ സ്നേഹിക്കുന്നവരോട് ചെയ്യുന്ന ദ്രോഹമാണെന്ന് പലരും കുറിച്ചു. ചമ്മന്തിയോ സാമ്പാറോ കൂട്ടി ഇഡ്ഡലി കഴിച്ചതിന് ശേഷം ഒരു കപ്പ് ചായ കുടിക്കുന്നതാണ് ശരിക്കുള്ള കോമ്പിനേഷൻ എന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം.
എന്നാൽ, താൻ ആദ്യമായി വീട്ടിൽ ഉണ്ടാക്കി നോക്കിയ ഇഡ്ഡലിയുടെ ചിത്രമാണ് അതെന്ന് പോസ്റ്റ് പങ്കുവെക്കപ്പെട്ട യുവതി പിന്നീട് വ്യക്തമാക്കിയതോടെ ചർച്ചകൾ കൂടുതൽ രസകരമായ രീതിയിലേക്ക് മാറുകയായിരുന്നു.
Content Highlights: Congress MP Shashi Tharoor sparked a humorous viral debate on social media by criticising a photo of an idli dipped in tea, stating that a soft idli would ruin the tea's flavor while a hard one would taste like rubber.
Published: 08 Jun 2026, 06:21 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented