നിരവധി പേരാണ് ഷാജിയുടെ പോസ്റ്റിൽ കമന്റുകളിട്ടത്

സാമൂഹിക മാധ്യമങ്ങളിൽ വൈറലായി, നടനും മിമിക്രി താരവുമായ ഷാജി മാവേലിക്കരയുടെ ചിത്രം. ഷാജി തന്നെ പങ്കുവെച്ച ചിത്രമാണ് ഇപ്പോൾ വലിയ ചർച്ചയായിരിക്കുന്നത്. മീൻപെട്ടിയുള്ള സൈക്കിളിനരികിൽ കൈയിൽ മീനുകളുമായി മത്സ്യവിൽപ്പനക്കാരന്റെ വേഷത്തിൽ നിൽക്കുന്ന ചിത്രമാണ് അദ്ദേഹം പോസ്റ്റ് ചെയ്തത്. 'കോമഡിയും മിമിക്രിയും കൊണ്ടൊന്നും ഒരു കാര്യവുമില്ല' എന്ന അദ്ദേഹത്തിന്റെ ക്യാപ്ഷനും കൂടി കണ്ടപ്പോൾ ആരാധകർ ആശയക്കുഴപ്പത്തിലായി.
'കോമഡിയും മിമിക്രിയും ഒന്നും കൊണ്ടുനടന്നിട്ട് ഒരു കാര്യോമില്ല. ഒരു മനുഷ്യനും മൈൻഡ് ചെയ്യത്തില്ല. തൊഴിൽപരമായി ചിന്തിച്ചു പ്രവർത്തിച്ചാലേ ജീവിക്കാൻ പറ്റൂ എന്നു വൈകിയാണെങ്കിലും മനസിലായി. ദൈവമേ... ഇതെങ്കിലും ക്ലച്ചുപിടിക്കണേ... ലൈക്കടിച്ചു നിങ്ങളും സഹായിക്കണേ.... അപേക്ഷയാണ്.' -ഇതാണ് ഫേസ്ബുക്കിൽ പങ്കുവെച്ച ചിത്രത്തിനൊപ്പം ഷാജി മാവേലിക്കര കുറിച്ചത്.
ഇതോടെ ഷാജി കലാരംഗം ഉപേക്ഷിച്ച് മത്സ്യവിൽപ്പനയിലേക്ക് തിരിഞ്ഞോ എന്ന സംശയം ആരാധകരിൽ ഉയർന്നു. എന്നാൽ പുതിയ ചിത്രത്തിലെ തന്റെ വേഷമാണ് ഇതെന്ന് കമന്റുകളിൽ മറുപടിയായി ഷാജി വ്യക്തമാക്കി. 'ചെറിയ സിനിമയിലെ സീനാണ്. ഷൂട്ട് തുടങ്ങിയതേയുള്ളൂ' എന്ന് നടൻ മഹേഷ് നായരുടെ കമന്റിന് മറുപടിയായി ഷാജി കുറിച്ചു. ആവശ്യത്തിലധികം തെറിവിളി ഈ പോസ്റ്റിലൂടെ തനിക്ക് കിട്ടിയെന്നും അദ്ദേഹം കമന്റിലെഴുതി.
ഷാജിയെ വിമർശിച്ചും അഭിനന്ദിച്ചുമെല്ലാം നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്. മത്സ്യവിൽപ്പന നടത്തുന്നവരെ കളിയാക്കുന്ന പോസ്റ്റാണ് ഇതെന്നാണ് ചിലർ അഭിപ്രായപ്പെട്ടത്. അഭിനയവും മിമിക്രിയും വിടരുതെന്ന് മറ്റുചിലർ ഷാജിയോട് അഭ്യർഥിച്ചു. ഇതുവഴി വന്നാൽ ഒരുകിലോ മീൻ വാങ്ങി സഹായിക്കാമെന്നും ചിലർ പറഞ്ഞു.
Content Highlights: Mimicry artist & actor Shaji Mavelikkara went viral after posting a photo dressed as a fish seller with a cryptic caption about changing jobs. He later clarified in the comments that it was a costume for his newly started small film project.
Published: 14 Jul 2026, 12:53 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented