ശരീരഭാരം കുറച്ച കഥ പറയുകയാണ് യുഎസ്സില്‍ നിന്നുള്ള പ്രശസ്ത ടെന്നീസ് താരമായ സെറീനാ വില്യംസ്. അമേരിക്കന്‍ വീക്ക്ലിയായ പീപ്പിളിനോടാണ് തന്റെ വണ്ണംകുറയ്ക്കൽ യാത്രയുടെ രഹസ്യം സെറീന പങ്കുവെച്ചത്. രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കിയ ശേഷം 31 പൗണ്ട് (ഏകദേശം 14 കിലോഗ്രാം) ഭാരമാണ് 43-കാരിയായ സെറീന കുറച്ചത്.
ജിഎല്‍പി-1 റിസപ്റ്റര്‍ അഗോനിസ്റ്റ്‌സ് എന്ന മരുന്ന് കുത്തിവെച്ചാണ് താന്‍ ശരീരഭാരം കുറച്ചതെന്ന് സെറീന പറയുന്നു. അത് തനിക്ക് വളരെ നല്ല അനുഭവമായിരുന്നുവെന്നും സെറീന പീപ്പിളിനോട് പറഞ്ഞു. ശരീരഭാരം കൂടുന്നതുകൊണ്ടുള്ള ബുദ്ധിമുട്ടുകള്‍ താന്‍ നേരിട്ടുതുടങ്ങിയത് 2017-ല്‍ ആദ്യകുഞ്ഞിന് ജന്മം നല്‍കിയതിന് ശേഷമാണെന്നും സെറീന പറഞ്ഞു.
Also Read: '35 കിലോ ഭാരം കുറച്ചു, സഹായിച്ചത് ഈ അഞ്ച് കാര്യങ്ങൾ'; ഫിറ്റ്‌നെസ് രഹസ്യം പങ്കുവെച്ച് യുവതി | വീഡിയോ
'ഞാന്‍ എത്ര ആരോഗ്യകരമായ ഭക്ഷണം കഴിച്ചിട്ടും, എത്ര വ്യായാമം ചെയ്തിട്ടും, എന്തെല്ലാം ചെയ്തിട്ടും ഉദ്ദേശിച്ച ശരീരഭാരത്തിലേക്ക് എത്താന്‍ എനിക്ക് കഴിഞ്ഞില്ല. എന്റെ ജീവിതത്തില്‍ അതുപോലൊരു അവസ്ഥ എനിക്കുണ്ടായിട്ടില്ല. ജീവിതത്തില്‍ ഞാന്‍ കുറുക്കുവഴികള്‍ തേടിയിട്ടില്ല. എപ്പോഴും കഠിനാധ്വാനം ചെയ്യുന്നയാളാണ് ഞാന്‍.' -23 തവണ ഗ്രാന്‍ഡ്സ്ലാം ചാമ്പ്യനായ സെറീന പറഞ്ഞു.
2023-ല്‍ രണ്ടാമത്തെ പ്രസവത്തിന് ശേഷവും സമാനമായ അനുഭവം ആവര്‍ത്തിച്ചുവെന്നും സെറീന പറയുന്നു. 'എനിക്ക് എത്തേണ്ടിയിരുന്ന ഇടത്ത് എത്താന്‍ കഴിയുമോ എന്ന് എനിക്ക് അറിയില്ലായിരുന്നു.' -സെറീന ആ ദിവസങ്ങള്‍ ഓര്‍ത്തു. തുടര്‍ന്നാണ് വ്യത്യസ്തമായൊരു മാര്‍ഗം പരീക്ഷിക്കാന്‍ താരം തീരുമാനിച്ചത്.
Don't Miss: ശരീരഭാരം കുറയ്ക്കണോ? ലളിതമായ ഈ 30-30-30 നിയമം പാലിക്കൂ, വിശദമായി അറിയാം | വീഡിയോ
ഒരു സ്വകാര്യ ഹെല്‍ത്ത് കെയര്‍ കമ്പനിയുടെ സഹായത്തോടെ ജിഎല്‍പി-1 റിസപ്റ്റര്‍ അഗോനിസ്റ്റ്‌സ് കുത്തിവെച്ചുള്ള മാര്‍ഗമാണ് സെറീനാ വില്യംസ് ഭാരം കുറയ്ക്കാനായി അവലംബിച്ചത്. ജില്‍പി-1 ഉപയോഗിക്കുന്നത് സംബന്ധിച്ച വിവാദങ്ങള്‍ തനിക്ക് ആശങ്കയുണ്ടാക്കിയെന്ന് സെറീന പറയുന്നു. ഇതേക്കുറിച്ച് സ്വയം ഒരുപാട് അന്വേഷിച്ചതിനും പഠിച്ചതിനും ശേഷമാണ് തീരുമാനമെടുത്തതെന്നും സെറീന കൂട്ടിച്ചേര്‍ത്തു.
Also Read: ശരീരഭാരം കുറയ്ക്കണോ? ഈ ചെറിയ കാര്യം ശ്രദ്ധിച്ചാല്‍ എളുപ്പത്തില്‍ സാധ്യമാക്കാം
രണ്ടാമത്തെ കുഞ്ഞിനെ പ്രസവിച്ച് ആറ് മാസത്തോളം സമയത്തിന് ശേഷമാണ് സെറീന ആഴ്ചതോറുമുള്ള ജിഎല്‍പി കുത്തിവെപ്പ് എടുക്കാന്‍ ആരംഭിച്ചത്. അതിന് മുമ്പ് തന്നെ മുലയൂട്ടല്‍ നിര്‍ത്തിയിരുന്നുവെന്നും അവര്‍ പറഞ്ഞു. ജിഎല്‍പി-1 കുത്തിവെപ്പിന്റെ ഫലമായി തനിക്ക് 31 പൗണ്ട് ഭാരം കുറഞ്ഞുവെന്നും സെറീന പീപ്പിളിനോട് പറഞ്ഞു. ജീവിതത്തില്‍ ഇന്നുവരെ അനുഭവിച്ചിട്ടില്ലാത്തത്ര സുഖകരമായാണ് ഈ 'ഭാരം കുറയ്ക്കല്‍' തനിക്ക് തോന്നിയതെന്നും സെറീന പറയുന്നു.
എന്താണ് ജിഎല്‍പി-1?
ഗ്ലൂക്കഗോണ്‍ ലൈക്ക് പെപ്‌റ്റൈഡ്-1 അഥവാ ജിഎല്‍പി-1 എന്നത് വയറില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ഹോര്‍മോണാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ്, വിശപ്പ്, ദഹനം എന്നിവ നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഹോര്‍മോണാണ് ഇത്.
Don't Miss: ശരീരഭാരം 20 കിലോ കുറച്ചു; ആറ് കാര്യങ്ങള്‍ പങ്കുവെച്ച് യുവതി, അഞ്ചാമത്തേത് ആശ്വാസമേകുന്നത്
ജിഎല്‍പി-1-ന് സമാനമായ രാസവസ്തുക്കള്‍ കൃത്രിമമായി നിര്‍മിച്ചാണ് മരുന്നായി ഉപയോഗിക്കുന്നത്. ജിഎല്‍പി-1 റിസപ്റ്റര്‍ അഗോനിസ്റ്റ്‌സ് എന്നാണ് ഇത് അറിയപ്പെടുന്നത്. ശരീരഭാരം കുറയ്ക്കുക, ടൈപ്പ്-2 പ്രമേഹത്തിന്റെ ചികിത്സ, ഹൃദയാരോഗ്യം എന്നിവയ്ക്കാണ് ഇത് മരുന്നായി ഉപയോഗിക്കുന്നത്. ഡോക്ടറുടെ ഉപദേശപ്രകാരം മാത്രമേ ഈ മരുന്ന് ഉപയോഗിക്കാന്‍ പാടുള്ളൂ.
Content Highlights: Serena Williams Reveals She Lost 14 kg Using Weight-Loss Medication. Know More About GLP-1
Published: 23 Aug 2025, 05:56 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented