മോശം രീതിയിലുള്ള തന്റെ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ച പാപ്പരാസികൾക്കെതിരെ ഇന്ത്യൻ ക്രിക്കറ്റ് താരം സച്ചിൻ തെണ്ടുൽക്കറുടെ മകളും സംരഭകയുമായ സാറാ തെണ്ടുൽക്കർ. സാറയും സഹോദരൻ അർജുൻ തെണ്ടുൽക്കറും ഭാര്യ സാനിയ ചന്ദോക്കും വിമാനത്താവളത്തിലെത്തിയപ്പോഴുള്ള ദൃശ്യങ്ങളാണ് പാപ്പരാസികൾ മോശമായ രീതിയിൽ പകർത്തിയത്. 'ഇതിൽ തടിച്ച സ്ത്രീ സാറയാണ്, അടുത്തുള്ളത് സാറയുടെ സഹോദരഭാര്യയും' എന്നും വീഡിയോയ്‌ക്കൊപ്പം കുറിച്ചിരുന്നു.

To advertise here,

ഇതിന്റെ സ്‌ക്രീൻഷോട്ട് ഇൻസ്റ്റഗ്രാം സ്‌റ്റോറിയായി പങ്കുവെച്ചാണ് സാറ പ്രതികരിച്ചത്. അറപ്പുളവാക്കുന്ന സമീപനമാണ് ഇതെന്നും തങ്ങളെ വെറുതെ വിടണമെന്നും അവർ കുറിച്ചു. ഇതല്ല മാധ്യമപ്രവർത്തനമെന്നും സാറ ചൂണ്ടിക്കാട്ടി. ഇത് പകർത്തിയ താഹിർ ജാസൂസിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് സാറ ടാഗ് ചെയ്തിട്ടുമുണ്ട്. 'നിങ്ങൾൾക്ക് പോസ്റ്റ് നീക്കം ചെയ്യാം. എന്നാൽ നിങ്ങളോടുള്ള അറപ്പ് കുറയാൻ പോകുന്നില്ല.'-എന്നും അവർ കുറിച്ചു.

ഇൻസ്റ്റഗ്രാമിൽ 9.7 മില്ല്യൺ ഫോളോവേഴ്‌സാണ് സാറയ്ക്കുള്ളത്. അടുത്തിടെ ഓസ്‌ട്രേലിയൻ ടൂറിസം അവരുടെ ബ്രാൻഡ് അംബാസഡറായി സാറയെ നിയമിച്ചിരുന്നു. ഈ കരാറിലൂടെ കോടികളുടെ പ്രതിഫലവും അവർക്ക് ലഭിക്കുന്നുണ്ട്. മോഡലിങ്ങ് രംഗത്തും സജീവമായ അവർ 2021-ൽ കൊറിയൻ ബ്യൂട്ടി ബ്രാൻഡായ ലാനേജിന് വേണ്ടിയാണ് ആദ്യമായി മോഡലിങ് ചെയ്തത്. യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടനിൽ നിന്ന് പബ്ലിക് ഹെൽത്ത് ന്യൂട്രീഷനിൽ മാസ്റ്റേഴ്‌സ് നേടിയശേഷമാണ് സാറ മോഡലിങ് രംഗത്ത് സജീവമായത്.