
14 വർഷങ്ങൾക്ക് മുമ്പ് നടന്ന വിവാഹത്തിന്റെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ ആരാധകർക്കായി പങ്കുവെച്ച് നടി സംവൃത സുനിൽ. വിവാഹത്തിന് മുമ്പ് നടന്ന മെഹന്ദി ചടങ്ങിന്റേയും വിവാഹദിവസത്തെ ചിത്രങ്ങളുമാണ് നടി പോസ്റ്റ് ചെയ്തത്.
താൻ എന്നെന്നും ഹൃദയത്തിൽ സൂക്ഷിക്കുന്ന, ഏറെ വിലമതിക്കുന്ന 2012-ലെ ചില നിമിഷങ്ങളാണ് ഇതെന്ന് ചിത്രങ്ങൾക്കൊപ്പം സംവൃത കുറിച്ചു. ഇതുവരെ സോഷ്യൽ മീഡിയയിൽ ഈ ചിത്രങ്ങൾ പങ്കുവെച്ചിട്ടില്ലെന്നും അവർ വ്യക്തമാക്കി.
മെഹന്ദിക്കായി പ്രത്യേകം വസ്ത്രം ഡിസൈൻ ചെയ്ത ഡിസൈനർക്കും വിവാഹത്തിന് ഒരുക്കിയ മേക്കപ്പ് ആർട്ടിസ്റ്റിനും സംവൃത നന്ദി പറഞ്ഞു. എസ്.എൽ ആനന്ദാണ് അന്ന് വിവാഹ ചിത്രങ്ങൾ പകർത്തിയത്.
പച്ച നിറത്തിലുള്ള സ്‌കർട്ടും നീല ടോപ്പും ചുവപ്പ് ഷാളുമാണ് മെഹന്ദി ആഘോഷത്തിന് സംവൃത ധരിച്ചത്. വിവാഹത്തിന് സെറ്റ് സാരി ഉടുത്ത് നിറയെ സ്വർണാഭരണങ്ങൾ അണിഞ്ഞ സംവൃതയേയും ചിത്രങ്ങളിൽ കാണാം. വിവാഹ റിസപ്ഷനിടെ എടുത്ത ഭർത്താവ് അഖിലിനൊപ്പമുള്ള ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്. പച്ച, പിങ്ക്, ഗോൾഡൻ നിറങ്ങൾ ചേർന്ന ലെഹങ്കയായിരുന്നു വിവാഹ വിരുന്നിൽ സംവൃതയുടെ ഔട്ട്ഫിറ്റ്.
2012 നവംബർ ഒന്നിനായിരുന്നു സംവൃതയുടെ വിവാഹം. പിന്നീട് ഭർത്താവ് അഖിലിനൊപ്പം യുഎസിലേക്ക് താമസം മാറിയ സംവൃത അഭിനയത്തിൽ നിന്ന് വിട്ടുനിന്നു. ഇരുവർക്കും രണ്ട് മക്കളാണുള്ളത്. 11 വയസുകാരനായ അഗസ്ത്യയും ആറു വസയുകാരനായ രുദ്രയും.
Content Highlights: samvritha sunil shares wedding photos
Published: 27 Feb 2026, 09:36 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented